EDAPPAL
ചങ്ങരംകുളത്ത് കാർ ബൈക്കിലിടിച്ച് രണ്ട് പേർക്ക് പരിക്കേറ്റു
ചങ്ങരംകുളത്ത് കാർ ബൈക്കിലിടിച്ച് രണ്ട് പേർക്ക് പരിക്കേറ്റു ചാലിശ്ശേരി ആലിക്കര സ്വദേശി മുണ്ടംപുലാക്കൽ മുനീറിന്റെ ഭാര്യ ഹബീബ(36)മകൻ മിഷാൽ(8) എന്നിവർക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ നാട്ടുകാർ ചേർന്ന് ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഞായറാഴ്ച വൈകിയിട്ട് നാല് മണിയോടെ ചങ്ങരംകുളം ഹൈവേ ജംഗ്ഷനിൽ എടപ്പാൾ റോഡിലാണ് അപകടം നടന്നത്.