CHANGARAMKULAM

ചങ്ങരംകുളത്ത് വെറ്റിനറി ഫീൽഡ് ഓഫീസർ ജോലിക്കിടെ കുഴഞ്ഞ് വീണ് മരിച്ചു

ചങ്ങരംകുളം:ആലംകോട് പഞ്ചായത്തിലെ വെറ്റിനറി ആശുപത്രിയിലെ ഫീൽഡ് ഓഫീസർ ജോലിക്കിടെ കുഴഞ്ഞ് വീണ് മരിച്ചു ചങ്ങരംകുളം പോലീസ് സ്റ്റേഷന് സമീപത്തെ വെറ്റിനറി ആശുപത്രിയിൽ ജോലി ചെയ്തിരുന്ന ഇരിങ്ങാലക്കുട സ്വദേശി കോലുകുളങ്ങര രാജീവ്കുമാർ(55)ആണ് മരിച്ചത്.തിങ്കളാഴ്ച ഉച്ചക്ക് ഒരു മണിയോടെയാണ് സംഭവം.ജോലിസ്ഥലത്ത് കുഴഞ്ഞ് വീണ രാജീവ് കുമാറിനെ സഹപ്രവർത്തകർ ചേർന്ന് ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. കഴിഞ്ഞ 25 വർഷത്തോളമായി ചങ്ങരംകുളം മേഖലയിൽ വെറ്റിനറി ജീവനക്കാരനായിരുന്നു. ചങ്ങരംകുളം സൺറൈസ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം നടപടിക്രമങ്ങൾ പൂർത്തിയാക്കി ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.ഭാര്യ:ശ്യാമ മകൻ ജയകൃഷ്ണൻ

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button