PONNANI

വെളിയംകോട് കുടുംബക്ഷേത്രം കുത്തി തുറന്ന് ഭഗവതിയുടെ ആഭരങ്ങളും പൂജാസാധനങ്ങളും കവർന്ന പ്രതി പൊന്നാനി പോലീസിന്റെ പിടിയിൽ

പൊന്നാനി: ക്ഷേത്രത്തിൽ മോഷണം നടത്തിയ സംഭവത്തിൽ പ്രതിയെ പൊന്നാനി പൊലീസ് പിടികൂടി. കഴിഞ്ഞ ദിവസം വെളിയങ്കോട് സൗത്തി ലെ കരുവടി ഭഗവതി ക്ഷേത്രത്തിൽ മോഷണം ന ടത്തിയ വെളിയങ്കോട് എസ്.ഐ പടി സ്വദേശി ഖാദിയാരകത്ത് അനീഷ് (32)നെയാണ് പൊന്നാനി സി.ഐ വിനോദ് വലിയാറ്റൂരിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.
ക്ഷേത്രത്തിലെ ഭഗവതിയുടെ ഉടവാൾ, മുഖാവര ണം, ചിലമ്പ്, വെള്ളികൊണ്ടുള്ള ത്രിശൂലം, കണ്ണാ ടികൾ എന്നിവയാണ് മോഷണം പോയത്. തുടർ ന്ന് സമാന രീതിയിൽ മോഷണം നടത്തുന്ന യു വാവിനെക്കുറിച്ച് നടത്തിയ അന്വേഷണത്തിലാ ണ് വെളിയങ്കോട് മഫ്‌ത്തിയിലെത്തിയ പൊലീസ് അ നീഷിനെ അറസ്റ്റ് ചെയ്തത്. മോഷ്ടിച്ച സാധനങ്ങ ൾ ഇയാളുടെ വീട്ടുവളപ്പിൽ കണ്ടെത്തി. ചോദ്യം ചെയ്തപ്പോൾ ബിയ്യം പോസ്റ്റോഫിസ് കുത്തിത്തുറന്ന് മോഷണം നടത്തിയതും ഇയാളെന്ന് കണ്ടെത്തി.
ഇവിടെ നിന്ന് നഷ്ടപ്പെട്ട തുകയും പൊലീസ് ക ണ്ടെടുത്തു. അന്വേഷണ സംഘത്തിൽ സി.ഐ ക്ക് പുറമെ സീനിയർ സിവിൽ പൊലീസ് ഓഫിസ ർ അഷ്റഫ്, സി.പി.ഒ വിനേഷ്, വനിത സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ പ്രിയ, രജനി, ഷൈൻ എന്നിവരുമുണ്ടായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button