PONNANI
വലയിൽ കുടുങ്ങിയ രണ്ട് മലമ്പാമ്പുകളെ
വലയിൽ കുടുങ്ങിയ രണ്ട് മലമ്പാമ്പുകളെ
കൈപ്പുറം അബ്ബാസ് രക്ഷപ്പെടുത്തി
വലയിൽ കുടുങ്ങിയ രണ്ട് മലമ്പാമ്പുകളെ കൈപ്പുറം അബ്ബാസ് രക്ഷപ്പെടുത്തി.ചൊവ്വാഴ്ച ഉച്ചക്ക് 11 മണിയോടെ തിരുവേഗപ്പുറ പാലത്തിന് സമീപമുള്ള മുറിഞ്ഞായ കടവിൽ മൽത്സ്യ ബന്ധനത്തിനായി വിരിച്ചിട്ട വലക്കുള്ളിലാണ് രണ്ട് മലമ്പാമ്പുകളെ ഒന്നിച്ച് വലയിൽ കുടുങ്ങിയ നിലയിൽ കണ്ടെത്തിയത്.ഉടൻ തന്നെ നാട്ടുകാർ വനം വകുപ്പിന്റെ ലൈസൻസുള്ള പാമ്പ് പിടുത്തക്കാരൻ കൈപ്പുറം അബ്ബാസിനെ വിളിച്ച് വരുത്തുകയും അബ്ബാസെത്തി വലമുറിച്ച് നീക്കി രണ്ട്മലമ്പാമ്പുകളെയും രക്ഷപ്പെടുത്തുകയായിരുന്നു.പാമ്പുകളെ രണ്ടിനെയും പട്ടാമ്പി സെക്ഷൻ ഫോറസ്റ്റിന് കൈമാറി