EDAPPAL
നെഹ്‌റുയുവകേന്ദ്രയും യാസ്‌പൊ പൊറൂക്കരയും സംയുക്തമായി ക്യാച്ച് ദ റെയിൻ പ്രോഗ്രാം സംഘടിപ്പിച്ചു.
എടപ്പാൾ: നെഹ്‌റുയുവകേന്ദ്രയും യാസ്‌പൊ പൊറൂക്കരയും സംയുക്തമായി “ക്യാച്ച് ദ റെയിൻ പ്രോഗ്രാം” മഴവെള്ളം എങ്ങിനെ സംഭരിക്കാം എന്നതിനെക്കുറിച്ചുള്ള ബോധവത്കരണത്തിന്റെ ഭാഗമായി ക്ലാസ് സംഘടിപ്പിച്ചു.ഉദ്ഘാടനം വാർഡ് മെമ്പർ ക്ഷമ റഫീഖ് നിർവ്വഹിച്ചു. അഡ്വ:കെ വിജയൻ വിഷയവുമായി ക്ലാസ് എടുത്തു. യാസ്‌പൊ സെക്രട്ടറി കെ വി ജയപ്രകാശ്, പ്രസിഡണ്ട് സാവിത്രി ടീച്ചർ തുടങ്ങിയവർ സംസാരിച്ചു.മഴവെള്ള സംഭരണ വിഷയത്തിൽ ക്വിസ്സ് മത്സരം സംഘടിപ്പിച്ചതിൽ ആതിര വിജയിയായി.