കാസർകോട് ദേശീയപതാക തല തിരിച്ച് ഉയർത്തി;മന്ത്രി
കാസർകോട് : കാസർകോട് ജില്ലയിൽ നടന്ന മന്ത്രി അഹമ്മദ് ദേവർ കോവിൽ പങ്കെടുത്ത റിപ്പബ്ളിക് ദിന പരിപാടിയിൽ ദേശീയ പതാക തല തിരിച്ചുയർത്തി. രാവിലെ മന്ത്രി പതാക ഉയർത്തി സലൂട്ട് സ്വീകരിച്ച ശേഷമാണ് തെറ്റ് തിരിച്ചറിഞ്ഞത്.
പരിപാടിയിൽ പങ്കെടുത്ത മാധ്യമപ്രവർത്തകരാണ് തെറ്റ് ചൂണ്ടിക്കാണിച്ചത്.
ദേശീയ പതാക ഉയർത്തിയതിലെ പിഴവ് തിരിച്ചറിഞ്ഞതോടെ പതാക താഴ്ത്തി പിന്നീട് ശരിയായ രീതിയിൽ പതാക ഉയർത്തുകയായിരുന്നു. സംഭവം വിവാദമായതോടെ ചടങ്ങിന് ശേഷം മന്ത്രി എ.ഡി.എമ്മിനെയും ജില്ലാ പോലീസിനെയും വിളിപ്പിച്ച് കാര്യം അന്വേഷിച്ചു. ജില്ലാ പോലീസ് മേധാവി വൈഭവ് സക്സേന, ജില്ലാ കളക്ടറുടെ അധിക ചുമതല വഹിക്കുന്ന എഡിഎം എ കെ രമേന്ദ്രൻ എന്നിവർ പരേഡിനെ സല്യൂട്ട് ചെയ്തു. രാജ്മോഹൻ ഉണ്ണിത്താൻ എം പി , എം എൽ എ മാരായ എ കെ എം അഷറഫ്, എൻ എ നെല്ലിക്കുന്ന്, സി എച്ച് കുഞ്ഞമ്പു. എം. രാജഗോപാലൻ, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണൻ എന്നിവരും പരേഡ് വീക്ഷിക്കാൻ എത്തിയിരുന്നു.