BREAKING NEWSUncategorized
നിയമപാഠങ്ങൾ നേരിട്ടറിയാൻ പോലീസ് സ്റ്റേഷൻ സന്ദർശിച്ച് തവനൂർ ഹൈസ്കൂളിലെ കുട്ടി പോലീസ്
തവനൂർ | സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിയുടെ ഭാഗമായി കെ.എം.ജി.വി.എച്ച്.എസ്.എസ് തവനൂർ ഹൈസ്കൂളിലെ എസ്.പി.സി. യൂണിറ്റിലെ കേഡറ്റുകൾ കുറ്റിപ്പുറം പോലീസ് സ്റ്റേഷൻ സന്ദർശിച്ചു.സന്ദർശനത്തിന്റെ ഭാഗമായി പോലീസിന്റെ പ്രവർത്തനരീതികൾ, വിവിധ നിയമങ്ങൾ, പോലീസ് സ്റ്റേഷന്റെ ദൈനംദിന പ്രവർത്തനങ്ങൾ എന്നിവയെക്കുറിച്ച് കുറ്റിപ്പുറം പോലീസ് സ്റ്റേഷനിലെ പ്രൊബേഷണറി എസ്.ഐ. സംഗീത് കേഡറ്റുകൾക്ക് വിശദീകരിച്ചുനൽകി.
എ.എസ്.ഐ. ആൻസി, സി.പി.ഒമാരായ സൗമ്യ, സുനിൽ ബാബു, കമ്മ്യൂണിറ്റി പോലീസ് ഓഫീസർമാരായ കെ. ജാഫർ, കെ. സരിത എന്നിവരും പരിപാടിയിൽ സംബന്ധിച്ചു.