സ്വർണ വില ഇടിഞ്ഞു, ഗോൾഡ് ലോൺ എടുത്തവർക്ക് ബാങ്കുകളുടെ നോട്ടീസ്, അധിക സ്വർണം വയ്ക്കണം ഇല്ലെങ്കിൽ ലേലം
സ്വര്‍ണവില കുത്തനെ ഇടിഞ്ഞതോടെ സ്വര്‍ണപ്പണയ വായ്പയെടുത്തവര്‍ക്ക് ബാങ്കുകളുടെയും ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളുടെയും (എന്‍ബിഎഫ്‌സി) നോട്ടീസ്. വായ്പയ്ക്ക് ഈടായി നല്‍കിയ സ്വര്‍ണത്തിന്റെ മൂല്യം കുറഞ്ഞ സാഹചര്യത്തില്‍ അധികമായി സ്വര്‍ണം പണയം വയ്ക്കുകയോ വായ്പയുടെ ഒരു ഭാഗം തിരിച്ചടയ്ക്കുകയോ ചെയ്യണമെന്നാണ് ബാങ്കുകളുടെ നിര്‍ദേശം.
വില ഇനിയും ഇടിയുകയാണെങ്കില്‍ വായ്പ തിരിച്ചടയ്ക്കാന്‍ കഴിയാത്തവരുടെ പണയംവച്ച സ്വര്‍ണം ലേലം ചെയ്യേണ്ട സാഹചര്യവുമുണ്ടായേക്കാം.കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി സ്വര്‍ണവില തുടര്‍ച്ചയായി ഉയര്‍ന്നതോടെ സ്വര്‍ണപ്പണയ വായ്പകളുടെ എണ്ണത്തിലും വലിയ വര്‍ധനയുണ്ടായിരുന്നു.
എന്നാല്‍, റെക്കോര്‍ഡ് നിലവാരത്തില്‍നിന്ന് സ്വര്‍ണവില 30 ശതമാനത്തോളം ഇടിഞ്ഞത് വായ്പാ സ്ഥാപനങ്ങള്‍ക്ക് ആശങ്കയുണ്ടാക്കുകയാണ്. ഈടായി നല്‍കിയ സ്വര്‍ണത്തിന്റെ വിപണിമൂല്യം കുറഞ്ഞതോടെ വായ്പയുടെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള നടപടികളുടെ ഭാഗമായാണ് ഉപഭോക്താക്കള്‍ക്ക് നോട്ടീസ് അയക്കുന്നത്.