BREAKING NEWSLATEST NEWS

സി.എം. സുലൈഖയ്ക്ക് ഡോക്ടറേറ്റ്

എടപ്പാൾ: വട്ടംകുളം സ്വദേശിനി ഡോ. സി.എം. സുലൈഖ കമ്പ്യൂട്ടർ സയൻസിൽ പിഎച്ച്.ഡി. (ഡോക്ടറേറ്റ്) കരസ്ഥമാക്കി. കോയമ്പത്തൂർ ഭാരതിയാർ സർവ്വകലാശാലയിൽ നിന്നാണ് ഇവർ ഡോക്ടറേറ്റ് നേടിയത്.

‘എ മൾട്ടിമോഡൽ ഡീപ് ലേണിംഗ് ഫ്രെയിംവർക്ക് ഫോർ ഓട്ടോമേറ്റഡ് ടീ ഫെർമെന്റേഷൻ സ്റ്റേജ് പ്രെഡിക്ഷൻ ആൻഡ് ക്വാളിറ്റി ഗ്രേഡിംഗ് യൂസിംഗ് ഹൈബ്രിഡ് ഫീച്ചർ സെലക്ഷൻ’ (A Multimodal Deep Learning Framework for Automated Tea Fermentation Stage Prediction and Quality Grading Using Hybrid Feature Selection) എന്ന വിഷയത്തിലായിരുന്നു ഗവേഷണം.

നിലവിൽ കുറ്റിപ്പുറം എം.ഇ.എസ് എൻജിനീയറിങ് കോളേജിൽ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ വിഭാഗം അസിസ്റ്റന്റ് പ്രൊഫസറായി സേവനമനുഷ്ഠിച്ചു വരികയാണ്. എറവക്കാട് പരേതരായ ചുള്ളിലവളപ്പിൽ മുഹമ്മദ്, ജമീല എന്നിവരാണ് മാതാപിതാക്കൾ. വട്ടംകുളം കണ്ണയിൽ ഫിറോസാണ് ഭർത്താവ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button