BREAKING NEWSLATEST NEWS
ഇന്ത്യയിൽ ചരിത്രം കുറിച്ച് യുപിഐ ഇടപാടുകൾ
രാജ്യത്ത് യുപിഐ ഇടപാടുകൾ പുതിയ റെക്കോർഡിലെത്തി. ഒക്ടോബറിൽ 25.47 ബില്യൺ ഇടപാടുകളിലൂടെ 31.53 ലക്ഷം കോടി രൂപയുടെ പണമിടപാടുകളാണ് നടന്നത്.
ഇടപാടുകളുടെ എണ്ണത്തിൽ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 23 ശതമാനവും മൂല്യത്തിൽ 16 ശതമാനവും വർധന രേഖപ്പെടുത്തി. ഉത്സവകാലത്തെ പർച്ചേസുകളും ഓൺലൈൻ ഇടപാടുകളുമാണ് വളർച്ചയ്ക്ക് പ്രധാന കാരണമായത്. പ്രതിദിന ശരാശരി യുപിഐ ഇടപാടുകളുടെ മൂല്യം ആദ്യമായി ഒരു ലക്ഷം കോടി രൂപ കടക്കുകയും ചെയ്തു.