BREAKING NEWSLATEST NEWS

സ്കൂളിന് സമീപം മദ്യപിച്ച് പെൺകുട്ടികളെ ശല്യം ചെയ്തെന്ന് പരാതി; ചോദ്യം ചെയ്ത വിദ്യാർഥികളെയും അധ്യാപികയെയും മർദിച്ച കേസിൽ രണ്ടുപേർ പിടിയിൽ

തിരൂർ | സ്കൂളിന് സമീപം കാറിലിരുന്ന് മദ്യപിക്കുകയും പെൺകുട്ടികളെ ശല്യം ചെയ്യുകയും ചെയ്തത് ചോദ്യം ചെയ്ത വിദ്യാർഥികളെ മർദിക്കുകയും തടയാനെത്തിയ അധ്യാപികയെ കയ്യേറ്റം ചെയ്യുകയും ചെയ്ത കേസിൽ രണ്ടുപേരെ തിരൂർ പോലീസ് പിടികൂടി.കഴിഞ്ഞ മാസമാണ് കേസിനാസ്പദമായ സംഭവം. പറവണ്ണ ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിന് സമീപം കാറിലിരുന്ന് മദ്യപിച്ച സംഘം പെൺകുട്ടികളെ ശല്യം ചെയ്തതായി പരാതിയുണ്ട്.

ഇത് ചോദ്യം ചെയ്ത വിദ്യാർഥികളെ കാറിൽനിന്നിറങ്ങിയ പ്രതികൾ മർദിക്കുകയായിരുന്നു. വിദ്യാർഥികളെ മർദിക്കുന്നത് കണ്ട് തടയാനെത്തിയ ഹയർ സെക്കൻഡറി അധ്യാപികയെ പ്രതികൾ കയ്യേറ്റം ചെയ്തതായും പരാതിയിൽ പറയുന്നു.

അധ്യാപിക ദൃശ്യങ്ങൾ പകർത്താൻ ശ്രമിക്കുന്നതിനിടെ ഫോൺ തട്ടിപ്പറിക്കുകയും കൈയിൽ പിടിച്ച് മർദിക്കുകയും ചെയ്തതായും പരാതിയുണ്ട്.വിദ്യാർഥികളും നാട്ടുകാരും ഓടിക്കൂടിയതോടെ സംഘം കാറിൽ രക്ഷപ്പെട്ടു. അധ്യാപികയുടെ പരാതിയിൽ തിരൂർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇതിനിടെ പ്രതികൾ ഒളിവിൽ പോവുകയും ഹൈക്കോടതിയിൽ ജാമ്യാപേക്ഷ നൽകുകയും ചെയ്തിരുന്നു.പ്രതികൾ ഇന്നോവ കാറിൽ സഞ്ചരിക്കുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടർന്ന് പോലീസ് പിന്തുടർന്ന് വാഹനമടക്കം പിടികൂടുകയായിരുന്നു.

പറവണ്ണ കുട്ടാത്ത് വീട്ടിൽ ജംഷീർ (35), പുത്തങ്ങാടി ചെക്കംമാടത്ത് റിയാസ് (36) എന്നിവരാണ് പിടിയിലായത്. പ്രതികളെ പൊന്നാനി കോടതിയിൽ ഹാജരാക്കിയതിനെ തുടർന്ന് കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു.തിരൂർ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ജലീൽ കറുത്തേടത്തിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ മിഥുൻ, അനുഷ, നസീർ തിരൂർക്കാട്, എ.എസ്.ഐ ഹൈമാവതി, അബ്ദുറഹ്മാൻ, എസ്.സി.പി.ഒ ഷെമിത്ത് ലാൽ, സി.പി.ഒമാരായ അനിൽ, പ്രദീപ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button