LATEST NEWS

മന്ത്രി ചുമതലപ്പെടുത്തിയതിന് ശേഷം മണിക്കൂറുകൾക്കകം മെട്രോമാനെ സന്ദർശിച്ച് വി.എസ് ജോയ് എം.എൽ.എ

തവനൂർ തിരുനാവായ പാലത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ മുടങ്ങിക്കിടക്കുന്നതുമായി ബന്ധപ്പെട്ട് സംഭവസ്ഥലം സന്ദർശിച്ച മന്ത്രി ചുമതലപ്പെടുത്തിയത് അനുസരിച്ച് മണിക്കൂറുകൾക്കകം മെട്രോമാനെ തവനൂർ എം.എൽ.എ അഡ്വ വി.എസ്‌ ജോയ് സന്ദർശിച്ചു.തവനൂർ പാലത്തിന്റെ അലൈൻമെന്റുമായി ബന്ധപ്പെട്ട് മെട്രോമാൻ ഇ ശ്രീധരൻ തടസ്സവാദം ഉന്നയിക്കുകയും കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു.ഇതിനു പരിഹാരമായി മെട്രോമാൻ മുന്നോട്ടു വച്ച അലൈമന്റ് വ്യവസ്ഥകളോടെ അംഗീകരിക്കാൻ മന്ത്രി സമ്മതിച്ചു.

ഭൂമി സൗജന്യമായി നൽകുകയോ, അക്വിസിഷന് പണം നൽകി ഭൂമി ഏറ്റെടുക്കുകയാണെങ്കിൽ അക്വിസിഷൻ നടപടികളിലെ കാല താമസം നിർമ്മാണ പ്രവർത്തനത്തെ ബാധിക്കാത്ത വിധം ഭൂമി മുൻകൂറായി സർക്കാറിന് കൈമാറാൻ തയ്യാറാവുകയോ ചെയ്താൽ അലൈൻമെന്റ് മാറ്റാൻ തയ്യാറാണെന്ന് മന്ത്രി അറിയിച്ചിരുന്നു. ഇത് മെട്രോമാനുമായി സംസാരിക്കാൻ മന്ത്രി ചുമതലപ്പെടുത്തിയത് അനുസരിച്ച് എംഎൽഎ മെട്രോമാൻ ഇ ശ്രീധരനെ സന്ദർശിച്ചു.

മന്ത്രിയുടെ നിർദ്ദേശം സ്വീകാര്യമാണെന്നും അക്വിസിഷൻ കാലതാമസം ഒഴിവാക്കാൻ ഭൂമി അഡ്വാൻസായി സർക്കാറിന് സമർപ്പിക്കാൻ ഭൂവുടമ തനിക്ക് രേഖാമൂലം ഉറപ്പു നൽകിയിട്ടുണ്ടെന്നും മെട്രോമാൻ എം.എൽ.എയെ അറിയിച്ചു. വർഷങ്ങൾ നീണ്ടുനിൽക്കുന്ന പ്രശ്നത്തിന് ഇതോടെ പരിഹാരം തെളിയുകയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button