BREAKING NEWSLATEST NEWS

നിരൂപകർ അപ്രശസ്‌തി ആഗ്രഹിക്കുന്നവർ പ്രൊഫ്ര. എം എം നാരായണൻ

ചങ്ങരംകുളം | അപ്രശസ്തി സ്വീകരിക്കാൻ ധൈര്യമുള്ളവർക്കു മാത്രമേ നിരൂപണത്തിൽ നിലയുറപ്പിക്കാനാവൂ എന്നും നിരൂപണം പൊതുവെ സ്ത്രീകൾ കടന്നു വരാൻ മടിയ്ക്കുന്ന ഇടമാണ് എന്നും അവിടെ വ്യത്യസ്തമായി നില്ക്കുകയാണ് ഇ. എം സുരജ എന്നും പ്രൊഫ എം.എം നാരായണൻ അഭിപ്രായപ്പെട്ടു.

ഡോ. ഇ എം സുരജയുടെ പ്രതീതി രാഷ്ട്രത്തിലെ പൗര ജീവിതം (പി എൻ ഗോപീകൃഷ്ണൻ്റെ കവിതകൾക്കൊരു സമകാലിക വായന) എന്ന പുസ്തകം ആലങ്കോട് ലീലാകൃഷ്ണന് നൽകി പ്രകാശനം ചെയ്ത് സംസാരിക്കുകയിരുന്നു അദ്ധേഹം.

കേരളാ ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് മുൻ ഡയറക്ടർ ഡോ. എം സത്യൻ അധ്യക്ഷത വഹിച്ചു. കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പ്രതിനിധി പി പ്രദോഷ് പുസ്തക പരിചയം നടത്തി സംസാരിച്ചു. ആലങ്കോട് ലീലാകൃഷ്ണൻ മുഖ്യപ്രഭാഷണം നിർവ്വഹിച്ചു.

ഫാറൂഖ് എ എം സ്വാഗതവും രതീഷ് ആലങ്കോട് നന്ദിയും പറഞ്ഞു. സൂര്യ ചെറുകാട് മോഹനൻ ചേലാക്കൽ എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button