മയക്കുമരുന്ന് വിൽപ്പനയിലൂടെ സമ്പാദിച്ച 736,081/- കണ്ടുകെട്ടി
കുറ്റിപ്പുറം: കുറ്റിപ്പുറം പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത എൻ.ഡി.പി.എസ് കേസിലെ പ്രതിമയക്കുമരുന്ന് വിൽപ്പനയിലൂടെ സമ്പാദിച്ച പണം ബാങ്ക് അക്കൗണ്ടിൽസൂക്ഷിച്ചിരുന്നത് കണ്ടുകെട്ടി.12.07.2026 തീയതി രാത്രി എട്ട് മണിക്ക് 493.16 ഗ്രാം MDMAയും 7.80 ഗ്രാം കഞ്ചാവും വിൽപ്പന നടത്തി അമിതലാഭം നേടുന്നതിനും സ്വന്തം ഉപയോഗത്തിനുമായി കൈവശം വെച്ചതിന് കുറ്റിപ്പുറം പോലീസ്ഇൻസ്പെക്ടറായിരുന്ന മണികണ്ഠൻ, കുറ്റിപ്പുറം മഞ്ചാടി എന്ന സ്ഥലത്ത്വെച്ച് അറസ്റ്റ് ചെയ്ത പ്രതിയായ കൂട്ടായി സ്വദേശിയും നിലവിൽപെരിന്തല്ലൂരിൽ താമസക്കാരനായ കുവ്വക്കാട് മൂസ്സയുടെ മകൻഅബ്ദുൾ മുഫഷീർ എന്നയാളുടെ ബാങ്ക് അക്കൗണ്ടിൽ നിന്നാണ്736,081 – കണ്ടുകെട്ടിയത്. പ്രതി നിലവിൽ വിയ്യൂർ സെൻട്രൽജയിലിൽ ജുഡീഷ്യൽ കസ്റ്റഡിയിലാണ്.
എം.ഡി.എം.എ വിൽപ്പനയിലൂടെ സമ്പാദിച്ച തുക ഇസാഫ് ബാങ്കിന്റെ വെട്ടംബ്രാഞ്ചിലുള്ള അക്കൗണ്ടിൽ നിക്ഷേപിച്ചതായി കണ്ടെത്തിയതിനെതുടർന്ന് അന്വേഷണ ഉദ്യോഗസ്ഥനായ തിരൂർ ഡി.വൈ.എസ്.പി എ.എം. സിദ്ദീഖ് പ്രസ്തുത ബാങ്ക് അക്കൗണ്ട് മരവിപ്പിക്കുന്നതിനുള്ള (Freezing Order) ഉത്തരവ് പുറപ്പെടുവിച്ചു.
തുടർന്ന് ഗവണ്മെന്റ് ഓഫ് ഇന്ത്യ , മിനിസ്ട്രി ഓഫ് ഫിനാൻസ് , ഡിപ്പാർട്മെന്റ് ഓഫ് റവന്യൂ-ന് കീഴിലുള്ള ചെന്നൈയിലെ കമ്പെട്ടന്റ അതോറിറ്റി മുമ്പാകെനടത്തിയ ഹിയറിംഗിനുശേഷം, 27.10.2026 തീയതിയിലെപ്രതിയുടെ ബാങ്ക് അക്കൗണ്ടിലുണ്ടായിരുന്നഉത്തരവുപ്രകാരം736,081/- കണ്ടുകെട്ടുകയായിരുന്നു.മയക്കുമരുന്ന്വിൽപ്പനയിലൂടെസമ്പാദിക്കുന്നഅനധികൃതസ്വത്തുക്കൾ കണ്ടെത്തി നിയമാനുസൃതമായി കണ്ടുകെട്ടുന്നതിനുള്ളനടപടികൾ പോലീസ് ശക്തമായി തുടർന്നുവരികയാണ്.