BREAKING NEWSLATEST NEWS
ടിയാർസി പുരസ്കാരം പരത്തുള്ളി രവീന്ദ്രന്
എടപ്പാൾ | നാടക അരങ്ങ് ഫൗണ്ടേഷൻ നാടകാചാര്യൻ ടിയാർസിയുടെ സ്മരണാർത്ഥം ഏർപ്പെടുത്തിയ ടിയാർസി സമാരക പുരസ്കാരത്തിന് ഗാനരചയിതാവ് പരത്തുള്ളി രവീന്ദ്രനെ തെരഞ്ഞെടുത്തതായി ആലങ്കോട് ലീലാകൃഷ്ണൻ, ശിവജിഗുരുവായൂർ. രജനി മുരളി എന്നിവരടങ്ങിയ ജൂറി അറിയിച്ചു.
പതിനായിരത്തി ഒന്ന് രൂപയും പ്രശസ്‌തി പത്രവും ഫലകവും അടങ്ങിയതാണ് പുരസ്‌കാരം അരങ്ങ് ഫൗണ്ടേഷൻ്റെ പതിനേഴാമത് അഖില കേരള പ്രെഫഷണൽ നാടകമേളയുടെ ഉത്ഘാടനവേദിയിൽ വെച്ച് പുരസ്കാര സമർപ്പണം നടക്കുമെന്ന് സംഘാടകർ അറിയിച്ചു.