BREAKING NEWSLATEST NEWS
പെന്‍ഷന്‍ പ്രായം ഉയര്‍ത്തുന്നത് സര്‍ക്കാരിന്റെ പരിഗണനയിലില്ല; നിയമസഭയില്‍ രേഖമൂലം മറുപടി നൽകി മുഖ്യമന്ത്രി
തിരുവനന്തപുരം: പെന്‍ഷന്‍ പ്രായം ഉയര്‍ത്തുന്നത് സര്‍ക്കാറിന്റെ പരിഗണനയില്‍ ഇല്ലെന്ന് മുഖ്യമന്ത്രി വി.ഡി സതീശന്‍. നിയമസഭയിൽ രേഖാമൂലമുള്ള മറുപടി മുഖ്യമന്ത്രി നൽകി.സര്‍ക്കാര്‍ അവതരിപ്പിച്ച ധവള പത്രത്തില്‍ പെന്‍ഷന്‍ പ്രായം ഉയര്‍ത്തുന്നത് ശുപാര്‍ശ ചെയ്തിട്ടില്ല.
വിവിധ വിഭാഗം ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം താരതമ്യം ചെയ്യില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്തിന്റെ സാമൂഹിക-സാമ്പത്തിക അവസ്ഥ പരിഗണിച്ചാണ് തീരുമാനമെടുക്കുകയെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.