“ലഹരിക്കെതിരെ കരുനീക്കാം” പി. സി ഡബ്ലിയു. എഫ്.ഓൾ കേരള വൺ ഡേ ചെസ്സ് ടൂർണമെന്റ് സംഘടിപ്പിച്ചു
ചങ്ങരംകുളം :- ലഹരി വിമുക്ത സമൂഹ സൃഷ്ടിക്കായ് പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ 2026 സെപ്റ്റംബർ 19 മുതൽ ഡിസംബർ 19 വരെ ആചരിച്ച് വരുന്ന ത്രൈമാസ കാംപയിന്റെ ഭാഗമായി “ലഹരിക്കെതിരെ കരുനീക്കാം” എന്ന സന്ദേശമുയർത്തി പി സി ഡബ്യു എഫ് സ്പോർട്സ് കൗൺസിലിന്റെ ആഭിമുഖ്യത്തിൽ അസബാഹ് ആർട്സ് ആൻഡ് സയൻസ് കോളേജിൽ വെച്ച് ഓൾ കേരള വൺ ഡേ ചെസ് ടൂർണമെന്റ് സംഘടിപ്പിച്ചു.
പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റമീന ഇസ്മായിലും, സ്പോർട്സ് കൗൺസിൽ കൺവീനർ അഷ്റഫ് മച്ചിങ്ങലും ചേർന്ന് ചെസ് ബോർഡിൽ കരുക്കൾ നീക്കി മത്സരം ഉദ്ഘാടനം ചെയ്തു.ചെയർമാൻ പി.കോയക്കുട്ടി അധ്യക്ഷത വഹിച്ചു.പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഹസീബ് കോക്കൂർ, ആലങ്കോട് ഗ്രാമപഞ്ചായത്ത് അംഗം ഫസീല ഷൗക്കത്ത്, പി സി ഡബ്യു എഫ് കേന്ദ്ര പ്രതിനിധികളായ ഇ. ഹൈദരലി , സി വി മുഹമ്മദ് നവാസ്, അടാട്ട് വാസുദേവൻ , ടി.മുനീറ, ആയിഷ ഹസ്സൻ, സ്പോർട്സ് കൗൺസിൽ ഭാരവാഹികളായ ടി. കുഞ്ഞി മൊയ്തീൻ കുട്ടി, സുജീഷ് നമ്പ്യാർ തുടങ്ങിയവർ പ്രസംഗിച്ചു.
മത്സരത്തിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി 102-മത്സരാർത്ഥികൾ ടൂർണമെന്റിൽ മാറ്റുരയ്ക്കാനായി എത്തി. സമാപന ചടങ്ങിൽ വെച്ച് പി സി ഡബ്യു എഫ് ഉപദേശക സമിതി അംഗം പി. ടി. അജയ് മോഹൻ സമ്മാനങ്ങൾ വിതരണം ചെയ്തു.വനിതാ അംഗങ്ങൾ ഉൾപ്പെടെ വിവിധ ഘടകങ്ങളിലെ പ്രതിനിധികൾ സംബന്ധിച്ചു.അഷ്റഫ് മച്ചിങ്ങൽ സ്വാഗതവും, ജി സിദ്ധീഖ് നന്ദിയും പറഞ്ഞു.