BREAKING NEWSLATEST NEWSതിരൂർ
സ്ത്രീപീഡനക്കേസ്: പ്രതിയെ മുംബൈയിൽ നിന്ന് പിടികൂടി
തിരൂർ | സ്ത്രീ പീഡനക്കേസിൽ ഒളിവിലായിരുന്ന തിരൂർ ഏഴൂർ സ്വദേശി കളത്തിൽ ശരത്ത് (37)നെ മുംബൈയിൽ നിന്ന് തിരൂർ പൊലീസ് പിടികൂടി.2023 സെപ്റ്റംബറിലാണ് കേസിൽ തിരൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. തുടർന്ന് വിദേശത്തേക്ക് പോയ പ്രതി മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയെന്ന വിവരത്തെത്തുടർന്ന് പൊലീസ് സംഘം അവിടെയെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു.
പ്രതിയെ തിരൂരിലെത്തിച്ച് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.പൊലീസ് വാഹനത്തിൽ ഏകദേശം 3,200 കിലോമീറ്റർ യാത്ര ചെയ്താണ് സംഘം മുംബൈയിലെത്തിയത്. സ്റ്റേഷൻ ഇൻസ്പെക്ടർ ജലീൽ കറുത്തേടത്തിന്റെ നിർദേശപ്രകാരം സബ് ഇൻസ്പെക്ടർ നസീർ തിരൂർക്കാട്, സിവിൽ പൊലീസ് ഓഫീസർമാരായ അനീഷ്, ജൗഹർ എന്നിവരടങ്ങിയ സംഘമാണ് നടപടി സ്വീകരിച്ചത്.