മുല്യബോധവും തിരിച്ചറിവുമാണ് വിദ്യാഭ്യാസ ലക്ഷ്യം;ഡോ:അബ്ദുസ്സമദ് സമദാനി എം പി
എടപ്പാൾ:മൂല്യബോധവും തിരിച്ചറിവുമാണ് യഥാർത്ഥ വിദ്യാഭ്യാസമെന്നും പുതിയ കാലത്ത്, വിദ്യാലയങ്ങൾ മാത്രമല്ല ഓരോ വീടുകളും മാതൃക പാഠശാലകളാവണമെന്നും ഡോ: അബ്ദുസ്സമദ് സമദാനി എം പി അഭിപ്രായപ്പെട്ടു. പന്താവൂർ ഇർശാദ് ആഭിമുഖ്യത്തിൽ നടുവട്ടം നന്മയിൽ റോസ് ഗാർഡൻ ഗേൾസ് ക്യാമ്പസ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രസിഡണ്ട് കെ സിദ്ദീഖ് മൗലവി അയിലക്കാട് ആധ്യക്ഷത വഹിച്ചു.
സയ്യിദ് സീതിക്കോയ അൽ ബുഖാരി, എസ് ഐ കെ തങ്ങൾ മൂതൂർ, എം ഹൈദർ മുസ്ലിയാർ,മൗലവി അബൂ നജീബ, കെ പി സി സി അംഗം എം എം രോഹിത് , പി പി യൂസുഫലി,സി പി യൂസുഫ് ,ഹാജി വി വി കെ മൊയ്തീൻ,വി പി ശംസുദ്ധീൻ ഹാജി, വാരിയത്ത് മുഹമ്മദലി, ഹസൻ നെല്ലിശേരി,സുഹൈൽ കാളച്ചാൽ, മജീദ് കല്ലൂർമ്മ പ്രസംഗിച്ചു. ഇർശാദ് ചെയർമാനായിരുന്ന ചിയ്യാനൂർ എം വി ഉമർ മുസ്ലിയാർ സ്മാരക അവാർഡ്, കാലടി എം വി ഇബ്രാഹിം മുസ്ലിയാർ, സെക്കൻഡറി മദ്രസ പത്താം ക്ലാസ് വിദ്യാർത്ഥി കെ മുഹമ്മദ് ഷഫീർ എന്നിവർക്ക് എം പി നൽകി.