BREAKING NEWSLATEST NEWSPUBLIC INFORMATIONUPDATES
എംവിഡി ഓഫീസുകളിൽ ഉച്ചയ്ക്കു ശേഷവും സേവനം; പ്രവേശനം വിലക്കിയാൽ കർശന നടപടിയെന്ന് സർക്കാർ മുന്നറിയിപ്പ്
തിരുവനന്തപുരം: മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെന്റ് (MVD) ഓഫീസുകളിൽ ഉച്ചയ്ക്കു ശേഷവും ജനങ്ങൾക്ക് തടസ്സമില്ലാതെ സേവനം ഉറപ്പാക്കാൻ കർശന സർക്കാർ ഉത്തരവ്. ഇനി മുതൽ സംസ്ഥാനത്തെ എല്ലാ എംവിഡി ഓഫീസുകളും രാവിലെ 10 മുതൽ വൈകിട്ട് 5 വരെ പൂർണ്ണമായും പ്രവർത്തനസജ്ജമായിരിക്കണം. ഓഫീസ് ഫോണുകള്‍ രാവിലെ 10 മുതല്‍ 5 വരെ നിര്‍ബന്ധമായും പ്രവര്‍ത്തിക്കണമെന്നും നിര്‍ദേശമുണ്ട്
.ഉച്ചയ്ക്ക് ശേഷം ജനങ്ങളെ കയറ്റാത്ത ഓഫീസുകള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാനാണ് സര്‍ക്കാരിന്റെ തീരുമാനം. ഓഫീസുകള്‍ ഉച്ചതിരിഞ്ഞ് അടച്ചിടുന്നുവെന്ന പരാതിയെ തുടര്‍ന്നാണ് പുതിയ നിര്‍ദ്ദേശം. മുഖ്യമന്ത്രിയുടെ പരാതിപരിഹാര സെല്ലില്‍ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് മുന്നറിയിപ്പ്.