BREAKING NEWSLATEST NEWSPUBLIC INFORMATIONUPDATES

ഐഡിയൽ കോളേജിൽ ‘വിസ്റ്റ 26’ ത്രിദിന ദേശീയ മൾട്ടിഡിസിപ്ലിനറി കോൺഫറൻസ് ന് തുടക്കം

എടപ്പാൾ: മൂന്ന് ദിവസത്തെ ദേശീയ മൾട്ടിഡിസിപ്പ്ലിനറി കോൺഫറൻസ് ‘വിസ്ത’26’ന് കടകശ്ശേരി ഐഡിയൽ കോളേജ് ഫോർ അഡ്വാൻസ്ഡ് സ്റ്റഡീസിൽ തുടക്കമായി.ചരിത്രകാരനും എഴുത്തുകാരനുമായ ഡോ. ഹുസൈൻ രണ്ടത്താണി കോൺഫറൻസിന്റെ ഉദ്ഘാടനം നിർവഹിച്ചു. വിവിധ മേഖലകളിൽ നിന്നുള്ള അധ്യാപകരും ഗവേഷകരും അക്കാദമിക് വിദഗ്ധരും വിദ്യാർത്ഥികളും പരിപാടിയിൽ പങ്കെടുക്കുന്നുണ്ട്.ഡോ. എം. വിജയകുമാർ (അസോസിയേറ്റ് പ്രൊഫസർ, കൊമേഴ്സ് ബി.പി.എസ് & ബി.ഐ, ശ്രീ കൃഷ്ണ ആർട്സ് ആൻഡ് സയൻസ് കോളേജ്, കോയമ്പത്തൂർ), ഡോ. ജവൈരിയ നൗഷീൻ (റിസർച്ച് ഗൈഡ്, അസിസ്റ്റന്റ് പ്രൊഫസർ, ഇംഗ്ലീഷ് വിഭാഗം, ജെയിൻ ഡീംഡ് ടു ബി യൂണിവേഴ്സിറ്റി, ബംഗളൂരു), ഡോ. ഷൈലേഷ് ശിവൻ (അസിസ്റ്റന്റ് പ്രൊഫസർ, കമ്പ്യൂട്ടർ സയൻസ് വിഭാഗം, കൊച്ചിൻ യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജി), ഡോ. നിസാബ് ടി (അസിസ്റ്റന്റ് പ്രൊഫസർ, കൊമേഴ്സ് വിഭാഗം, എം.ഇ.എസ് കീഴേവയം കോളേജ്, വളാഞ്ചേരി) എന്നിവർ വിവിധ അക്കാദമിക് സെഷനുകൾക്ക് നേതൃത്വം നൽകും.വിവിധ വിഷയങ്ങളെ ഏകോപിപ്പിച്ചുകൊണ്ടുള്ള ഗവേഷണാധിഷ്ഠിത ചർച്ചകൾ, പ്രബന്ധാവതരണങ്ങൾ, ആശയവിനിമയങ്ങൾ എന്നിവയാണ് മൂന്ന് ദിവസങ്ങളിലായി നടക്കുന്നത്. കടകശ്ശേരി ഐഡിയൽ കോളേജ് ഫോർ അഡ്വാൻസ്ഡ് സ്റ്റഡീസാണ് കോൺഫറൻസ് സംഘടിപ്പിക്കുന്നത്.ഉദ്ഘാടന ചടങ്ങിൽ കോളേജ് പ്രിൻസിപ്പാൾ പ്രൊഫ. ടി കെ കോയക്കുട്ടി അധ്യക്ഷത വഹിച്ചു.

ഐഡിയൽ ഇൻസ്റ്റിറ്റ്യൂഷൻസ് സ്ഥാപകനും സിഇഒയുമായ മജീദ്ഐ ഡിയൽ മുഖ്യ പ്രഭാഷണം നിർവ്വഹിച്ചു.ജെയിൻ യൂണിവേഴ്സിറ്റി റിസർച്ച് ഗൈഡ് ഡോ. ജവൈരിയ നൗഷീൻ ,ഇംഗ്ലീഷ് വിഭാഗം മേധാവി പ്രൊഫ. അബ്ദുൽ അലി, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ അഭിലാഷ് ശങ്കർ, കമ്പ്യൂട്ടർ സയൻസ് വിഭാഗം മേധാവി എസ് സുധീഷ്,കൊമേഴ്സ് വിഭാഗം മേധാവി എം സഹീന എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചുഅസിസ്റ്റന്റ് പ്രൊഫസർ ശ്രീകേഷ് കെ നന്ദി പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button