BREAKING NEWSLATEST NEWSMALAPPURAMPUBLIC INFORMATIONUPDATES

ഉച്ചഭക്ഷണത്തെ ചൊല്ലി തർക്കം; മലപ്പുറത്ത് ഭർത്താവ് ഭാര്യയെ കുത്തിക്കൊന്നു

മലപ്പുറം: വണ്ടൂർ പാറശ്ശേരിയിൽ ഭാര്യയും ഭർത്താവും തമ്മിൽ വാക്ക് തർക്കമുണ്ടായി ഭാര്യയെ ഭർത്താവ് കുത്തിക്കൊന്നു. കുന്നുമ്മൽ ഫസീല (38) ആണ് മരിച്ചത്. ഭർത്താവ് കുന്നുമ്മൽ റഷീദിനെ (48) പോലീസ് കസ്റ്റഡിയിൽ എടുത്തു. ഉച്ച ഭക്ഷണത്തെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് റഷീദ് ഫസീലയെ കത്തി കൊണ്ട് കുത്തുകയായിരുന്നെന്ന് പറയുന്നു. നെഞ്ചിനു താഴെയാണ് കുത്തേറ്റത്. സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. മൃതദേഹം വണ്ടൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. പോലീസ് അന്വേഷണം തുടങ്ങി. റഷീദ് സ്ഥിരമായി മദ്യപിച്ചു വഴക്കുണ്ടാക്കാറുള്ളതായി പറയുന്നു.മദ്യപിച്ചെത്തിയാണു കൊല നടത്തിയതെന്നും സംശയിക്കുന്നുണ്ട്

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button