BREAKING NEWSENTERTAINMENTLATEST NEWSPUBLIC INFORMATIONSocialUPDATES

ഘാനയിൽ നിന്ന് പുതിയ ഡിഫൻഡറെ സൈൻ ചെയ്തു മലപ്പുറം എഫ്.സി

മലപ്പുറം: സൂപ്പർ ലീഗ് കേരളയുടെ മൂന്നാം സീസണിനായി പ്രതിരോധത്തിന് കരുത്തേകാൻ പുതിയ വിദേശ ഡിഫൻഡറെ ടീമിലെത്തിച്ച് മലപ്പുറം എഫ്.സി. പ്രതിരോധ നിര ശക്തമാക്കാൻ ഘാനയിൽ നിന്നുള്ള 23കാരൻ സെന്റർ ബാക്ക് താരം അബ്ദുൽ സമദ് അങ്കോയെയാണ് ക്ലബ് ഔദ്യോഗികമായി സൈൻ ചെയ്തത്. ഇന്ത്യൻ ഫുട്ബോൾ ലീഗ് ക്ലബ്ബായ രാജസ്ഥാൻ യുണൈറ്റഡ് എഫ്.സിക്കായി കളിച്ചിട്ടുള്ള സമദ് മുഖ്യ പരിശീലകൻ കരീം ബെഞ്ചെറിഫയുടെ കീഴിലെ പ്രധാന വിദേശ സൈനിംഗുകളിലൊന്നാണ്.

ഇന്ത്യൻ ഫുട്ബോളിൽ ഇതിനകം കഴിവ് തെളിയിച്ചിട്ടുള്ള താരം കൂടിയാണ് അബ്ദുൽ സമദ് അങ്കോ. ഐ.എഫ്.എല്ലിലും സൂപ്പർ കപ്പിലും രാജസ്ഥാൻ യുണൈറ്റഡിനായും ഡ്യുറാൻഡ് കപ്പിൽ ബോഡോലാൻഡ് എഫ്.സിക്കായും കളിച്ചിട്ടുള്ള താരം ഫിസിക്കൽ മികവും എയർ ഡ്യുവലുകളിലെ വിൻ ചെയ്യാനുള്ള കരുത്തും കൊണ്ട് ശ്രദ്ധേയനാണ്. ഇന്ത്യൻ ഫുട്ബോളിലെ കളിച്ച് നേടിയ പരിചയസമ്പത്ത് സൂപ്പർ ലീഗ് കേരളയിൽ മലപ്പുറം എഫ്.സിയുടെ പ്രതിരോധത്തിന് കൂടുതൽ സ്ഥിരതയും കരുത്തും നൽകുമെന്നാണ് പ്രതീക്ഷ.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button