Local newsPONNANI

പൊന്നാനിയിൽ ഓപ്പറേഷൻ തൂഫാൻ. ചെരുപ്പ് കടയുടെ മറവിൽ ലഹരി വില്പന രണ്ട് പേർ അറസ്റ്റിൽ.

പൊന്നാനി: ഓപ്പറേഷൻ തൂഫാനോട് അനുബന്ധിച്ച് ലഹരി സംഘങ്ങളെ പോലീസ് നിരീക്ഷിച്ചു വരുന്നതിന്റെ ഭാഗമായി പൊന്നാനി ചമ്രവട്ടം ജംഗ്ഷനിൽ ചെരുപ്പ് കട കേന്ദ്രീകരിച്ചു ലഹരി വില്പന നടക്കുന്നതായുള്ള സൂചന ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ ചെരുപ്പ് കടയിൽ സിഗററ്റ് കവറിൽ ഒളിപ്പിച്ച നിലയിൽ മാരക മയക്കു മരുന്നായ MDMA കണ്ടെടുത്തു.

കേസിൽ കട നടത്തിപ്പുകാരായ പൊന്നാനി 66 ഉന്നതിയിൽ ഉള്ള പടിഞ്ഞാറെ വളപ്പിൽ അൻസാർ 32 വയസ്സ് കൂട്ട് പ്രതി അച്ചി വീട്ടിൽ അൻസാർ 30 വയസ്സ് എന്നിവരെയാണ് പൊന്നാനി പോലീസ് ഇൻസ്പെക്ടർ സതീഷ് കുമാറിൻ്റെ നേതൃത്വത്തിൽ പൊന്നാനി എസ് ഐ മാരായ ഷീബു, അനന്ത ലക്ഷ്‌മി, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ നാസർ, പ്രശാന്ത് കുമാർ എസ്, സിവിൽ പോലീസ് ഓഫീസർമാരായ ടിജിൻ, പ്രസൂൺ, നിഖിൽ, സജിൽ എന്നിവരടങ്ങിയ അന്വേഷണ സംഘം പിടികൂടിയത്. ഇവരിൽ നിന്നും. 0.75ഗ്രാം MDMA കണ്ടെടുത്തു. നേരത്തെ ലഹരി വില്പനയെ കുറിച്ച് പോലീസിന് വിവരം നൽകിയ കാര്യത്തിന് വീട് കയറി ആക്രമിച്ച കേസിലും വധ ശ്രമ കേസുകളിലും പ്രതികളാണ് ഇവർ.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button