CHANGARAMKULAMLocal news
ചങ്ങരംകുളത്ത് ഡെലിശ്യ കഫേയിൽ മോഷണം
ചങ്ങരംകുളം: തൃശൂർ കുറ്റിപ്പുറം സംസ്ഥാന പാതയിൽ പ്രവർത്തിച്ചു വരുന്ന ഡെലിശ്യ കഫേ എന്ന സ്ഥാപനത്തിലാണ് കഴിഞ്ഞ ദിവസം പുലർച്ചെ മോഷണം നടന്നത്. സ്ഥാപനത്തിന്റെ മുൻ വശത്തെ ലൈറ്റുകളും മറ്റു സാമഗ്രികളും നശിപ്പിച്ചതായി സ്ഥാപന ഉടമ പറഞ്ഞു. മോട്ടോർ സൈക്കിളിൽ എത്തിയ വെക്തിയാണ് മോഷണ ശ്രമം നടത്തിയതെന്ന് സംശയമുണ്ട്.ലൈറ്റുകളും മറ്റും അഴിച്ചു കൊണ്ട് പോകുകയും ബാക്കി ഉള്ളലൈറ്റുകൾ പൊട്ടിച്ച് ഇടുകയും ചെയ്തിട്ടുണ്ട്. കടയുടമ ചങ്ങരംകുളം പോലീസിൽ പരാതി നൽകിയിട്ടുണ്ട്.