സന്നദ്ധ രക്തദാന ക്യാമ്പ്സംഘടിപ്പിച്ചു
ചങ്ങരംകുളം: വിന്നേഴ്സ് ആർട്സ് ആൻഡ്സ് സ്പോർട്സ്ക്ലബ്ബ് ആമയവും ബി. ഡി.കെ പൊന്നാനിയും സംയുക്തമായി ബി ഡി കെ സ്ഥാപകൻ വിനോദ് ഭാസ്കറിന്റെ ഒന്നാം ഓർമ്മദിനമായ 2026 ജൂലൈ 14 ന് വിന്നേഴ്സ് ക്ലബ്ബ് പരിസരത്ത് വെച്ചു പെരിന്തൽമണ്ണ ഗവ: ബ്ലഡ് സെന്ററിന്റെ സഹകരണത്തോടെ സന്നദ്ധ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു,
70 പേർ പങ്കെടുത്ത ക്യാമ്പിൽ 20 പുതു രക്ത ദാതാക്കളും 3 വനിതകൾ ഉൾപ്പടെ 47 പേർ രക്ത ദാനം നിർവ്വഹിച്ചു,
2025 ജൂലൈ 14ന് കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് ഈ ലോകത്തോട് വിട പറഞ്ഞ ബ്ലഡ് ഡോണേഴ്സ് കേരള സ്ഥാപകനും സംസ്ഥാന പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ പേരിൽ ഇന്ന് സംസ്ഥാന വ്യാപകമായി ബി ഡി കെ പ്രവർത്തകർ നടത്തുന്ന രക്തദാന പ്രവർത്തനങ്ങളുടെ ഭാഗമായി ബി ഡി കെ മലപ്പുറം ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിലാണ് ക്യാമ്പ് സംഘടിപ്പിച്ചത്.
ക്യാമ്പിന് വിന്നേഴ്സ് ആർട്സ് &സ്പോർട്സ് ക്ലബ് ഭാരവാഹികളും ബി ഡി കെ ജില്ലാ, താലൂക്ക് ഭാരവാഹികളും എയ്ഞ്ചൽസ് വിംഗ് ഭാരവാഹികളും ചേർന്ന് നേതൃത്വം നൽകി.
ക്യാമ്പിൽ രക്ത ദാനം നിർവഹിച്ച സുമനസ്സുകൾക്ക് ബി ഡി കെ ഭാരവാഹികൾ അഭിനന്ദങ്ങൾ അറിയിക്കുകയും,
ക്യാമ്പിന്റെ മികച്ച സംഘാടനത്തിന് വിന്നേഴ്സ് ക്ലബ്ബിന് ബി ഡി കെ പൊന്നാനി താലൂക്ക് കമ്മിറ്റിയും പെരിന്തൽമണ്ണ ഗവ. ബ്ലഡ് സെന്ററും ഉപഹാരം നൽകി ആദരിച്ചു,