CHALISSERIEDAPPAL

ജെക്കോം എടപ്പാൾ ടേബിൾ പുതിയ ഭാരവാഹികൾ സ്ഥാനമേറ്റു

എടപ്പാൾ: യുവജന സംഘടനയായ ജെസിഐയുടെ ഔദ്യോഗിക ബിസിനസ് പ്ലാറ്റ്ഫോമായ ജെക്കോം എടപ്പാൾ ടേബിളിന്റെ അഞ്ചാമത് ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങ് പന്താവൂർ ക്രിയേറ്റീവ് ബിസിനസ് ഹാളിൽ നടന്നു. സുബീഷ് മോഹൻദാസ് അധ്യക്ഷനായ ചടങ്ങിൽ മെഡികോളേജ് മാനേജിംഗ് ഡയറക്ടർ മുജീബ് റഹ്മാൻ പുതിയ ടേബിൾ ചെയർമാനായി സ്ഥാനമേറ്റു.

പ്രമുഖ വ്യവസായിയും ജീവകാരുണ്യ പ്രവർത്തകനുമായ ഡോ. സി.പി. ബാവ ഹാജി മുഖ്യാതിഥിയായും ജെസിഐ മേഖല അധ്യക്ഷ മീര മേനോൻ വിശിഷ്ടാതിഥിയായും പങ്കെടുത്തു. ജേക്കോം മേഖല അധ്യക്ഷൻ വി. സുജീഷ്, കോച്ച് പി. രജീഷ്, കോഓർഡിനേറ്റർ സുഹൈബ്, പ്രോഗ്രാം ഡയറക്ടർ കെ.എം. കിരൺ, യൂസഫ് ബിൻഷ് എന്നിവർ സംസാരിച്ചു.

കഴിഞ്ഞ വർഷത്തെ മികച്ച ബിസിനസ് പ്രവർത്തനങ്ങൾക്കുള്ള അവാർഡുകൾ ചടങ്ങിൽ വിതരണം ചെയ്തു. ഫഹദ് പി. (വൈസ് ചെയർമാൻ), അബ്ദു നാസർ (സെക്രട്ടറി), പി. ഗിരീഷ് കുമാർ (ട്രഷറർ), ജിജു എം.ജെ. (ജോയിന്റ് സെക്രട്ടറി), കെ.എം. കിരൺ, മുഹമ്മദ് ജാബിർ (ഡയറക്ടർമാർ) എന്നിവർ പുതിയ ഭാരവാഹികളായി ചുമതലയേറ്റു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button