BREAKING NEWSIndiaPUBLIC INFORMATION

അക്കൗണ്ടില്‍ പണമില്ലെങ്കിലും യുപിഐ പേയ്മെന്റ് ചെയ്യാം; പുതിയ സംവിധാനം എത്തി..!!

45 ദിവസത്തിനുള്ളില്‍ തിരിച്ചടക്കുന്ന തുകക്ക് പ്രത്യേക പലിശയില്ല. ക്രെഡിറ്റ് കാര്‍ഡുകള്‍ക്ക് സമാനമായിരിക്കും പുതിയ സംവിധാനം

യുപിഐ പേയ്‌മെന്റുകളില്‍ വിപ്ലവകരമായ മാറ്റവുമായി ഭാരത് ഫെ്‌ലക്‌സ് നിലവില്‍ വന്നു. യെസ് ബാങ്കുമായി ചേര്‍ന്ന് ഭാരത്‌പേ ആപിലാണ് പുതിയ സംവിധാനം. പണമില്ലെങ്കിലും യുപിഐ പേയ്‌മെന്റ് നടത്താന്‍ സഹായിക്കുന്ന സംവിധാനമാണിത്. കടമായി ലഭിക്കുന്ന തുക 45 ദിവസത്തിനുള്ളില്‍ തിരിച്ചടച്ചാല്‍ മതിയാകും..

45 ദിവസത്തിനുള്ളില്‍ തിരിച്ചടക്കുന്ന തുകക്ക് പ്രത്യേക പലിശയില്ല. ക്രെഡിറ്റ് കാര്‍ഡുകള്‍ക്ക് സമാനമായിരിക്കും ഭാരത് ഫെല്ക്‌സിന്റെയും പ്രവര്‍ത്തനം. കടമായി ലഭിക്കുന്ന തുക തവണവ്യവസ്ഥയില്‍ തിരികെ നല്‍കാനും സൗകര്യമുണ്ട്. മൂന്ന് മുതല്‍ 12 വരെ തവണകളായി തുക തിരികെ നല്‍കാം..
മലപ്പുറം ന്യൂസ്‌.
പുതിയ സംവിധാനം ഉപയോഗിച്ച് സ്‌റ്റോറുകളിലെ ക്യു ആര്‍ കോഡ് പേയ്‌മെന്റ്, ബില്‍പേയ്‌മെന്റ്, റീച്ചാര്‍ജ്, ട്രാവല്‍, ഷോപ്പിങ് തുടങ്ങിയവയെല്ലാം നടത്താം. പുതിയ സംവിധാനം ഉപയോഗിച്ച് പേയ്‌മെന്റ് നടത്തുന്നവര്‍ക്ക് റിവാര്‍ഡ് പോയിന്റുകളും ലഭിക്കും..

*ഭാരത് ഫെ്‌ലക്‌സ് എങ്ങനെ ഉപയോഗിക്കാം:*

ഭാരത് പേ ആപ് തുറക്കുക. ഭാരത് ഫെല്ക്‌സില്‍ ടാപ്പ് ചെയ്യുക..

ഡിജിറ്റല്‍ കെവൈസി പ്രക്രിയ പൂര്‍ത്തിയാക്കുക..

അനുവദിക്കപ്പെട്ട ക്രെഡിറ്റ് തുക യുപിഐയുമായി ബന്ധപ്പിക്കുക..

യുപിഐ പിന്‍ സെറ്റ് ചെയ്യുക..

പേയ്‌മെന്റ് തുടങ്ങുക..

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button