EDAPPAL

മലബാർ കോളേജ് ഓഫ് കൊമേഴ്സ് ആൻഡ് സയൻസിൽ ഗ്രാജുവേഷൻ സെറിമണി സംഘടിപ്പിച്ചു

എടപ്പാൾ : മാണൂർ മലബാർ കോളേജ് ഓഫ് കൊമേഴ്സ് ആൻഡ് സയൻസിൽ 2023 ബാച്ച് വിദ്യാർത്ഥികൾക്കായുള്ള ഗ്രാജുവേഷൻ സെറിമണി ആഘോഷപൂർവം സംഘടിപ്പിച്ചു. തിരൂർ സബ് കളക്ടർ ദിലീപ് കെ കൈനിക്കര ഉദ്ഘാടനം നിർവഹിച്ചു. കോളേജ് ചെയർമാൻ ഡോ. സി പി അലി ബാവ ഹാജി മുഖ്യപ്രഭാഷണം നടത്തി.

പ്രിൻസിപ്പാൾ പ്രസാദ് കെ, വൈസ് പ്രിൻസിപ്പാൾ അംബുജാക്ഷൻ കെ ആർ, CEO അഡ്വ. ശിഹാബ് മെച്ചേരി ഉൾപ്പെടെയുള്ളവർ ആശംസകൾ നേർന്നു. വിദ്യാർത്ഥികൾക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്ത ചടങ്ങിന് പിന്നാലെ “കോൺവോ ബീറ്റ്സ് 26” സംഗീതവിരുന്നിൽ ഗായകൻ ബാദുഷ BM അവതരിപ്പിച്ച ലൈവ് പെർഫോർമൻസ് ആവേശമായി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button