ഓർഫൻ കെയർ വിക്ടറി ഡേ
വളയംകുളം ഓർഫൻ കെയർ സ്കീമിന് കീഴിൽ സംരക്ഷിച്ചുവരുന്ന കുട്ടികളിൽ ഇത്തവണ എസ്എസ്എൽസി പാസായ നൂറോളം കുട്ടികള ആദരിക്കുന്നതിനായി ഇസ്ലാഹി അസോസിയേഷന് കീഴിൽ വിക്ടറി ഡേ സംഘടിപ്പിച്ചു
ചങ്ങരംകുളം സ്നേഹ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി പൊന്നാനി എംഎൽഎ കെ പി നൗഷാദ് അലി ഉദ്ഘാടനം ചെയ്തു
വിജയികളായ വിദ്യാർത്ഥികൾക്കുള്ള കേഷ അവാർഡ് വിതരണവും എംഎൽഎ നിർവഹിച്ചു
ജില്ലയിൽ നിന്ന് എസ്എസ്എൽസി വിജയിച്ച മുഴുവൻ കുട്ടികൾക്കും പ്ലസ് വൺ പഠനത്തിന് ജില്ലയിൽ തന്നെ സൗകര്യം ഒരു ഒരുക്കണമെന്ന ആവശ്യം നടപ്പാക്കാൻ പരമാവധി ശ്രമിക്കുമെന്ന് എംഎൽഎ ഉറപ്പു നൽകി
അസോസിയേഷൻ ചെയർമാൻ
പിപിഎം അഷ്റഫ് അധ്യക്ഷ വഹിച്ചു
സംഗമത്തോടെ അനുബന്ധിച്ച് ഉമ്മമാർക്കുള്ള ക്ലാസിന് അബ്ദുൽ കലാം ഒറ്റത്തണി നേതൃത്വം നൽകി
കുട്ടികൾക്കായുള്ള ഗൈഡൻസ് ക്ലാസ് ഡോക്ടർ അബ്ദുൽസലാം നടത്തി
പി പി ഖാലിദ് ,
എം അബ്ബാസ് അലി ,വി വി മൊയ്തുട്ടി ,നാഹിർ ആലുങ്ങൽ ,
പി കെ അബ്ദുല്ല കുട്ടി എന്നിവർ പ്രസംഗിച്ചു