EDAPPAL

എടപ്പാൾ കണ്ടനകത്ത് സോപാനം സ്കൂൾ ഓഫ് പഞ്ചവാദ്യത്തിൽ വാദ്യകലാ ക്യാമ്പ് നടന്നു

എടപ്പാൾ: കണ്ടാനകം സോപാനം സ്കൂൾ ഓഫ് പഞ്ചവാദ്യത്തിൽ വാദ്യകലാ ക്യാമ്പ് നടന്നു. ഞായറാഴ്ച നടന്ന ക്യാമ്പ് കാലടി ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡൻ്റ് കെ.ജി. ബാബു ഉദ്ഘാടനം ചെയ്തു. സോപാനം പ്രവർത്തക സമിതി ചെയർമാൻ കുറുങ്ങാട്ട് വാസുദേവൻ നമ്പൂതിരി അധ്യക്ഷനായി. സോപാനം പ്രവർത്തകസമിതി അംഗം ടി.പി. മോഹനൻ, സോപാനം സ്കൂൾ അഡ്മിനിസ്ട്രേറ്റർ സിന്ധു ദിവാകരൻ, തുടങ്ങിയവർ പങ്കെടുത്തു. വാദ്യകലാ ഗുരുനാഥന്മാരായ മുരളി കണ്ടനകം, കലാമണ്ഡലം മനീഷ് എന്നിവരും സന്നിഹിതരായിരുന്നു. സോപാനം സ്കൂൾ ഡയറക്ടർ സന്തോഷ് ആലംകോട് ആണ് ക്യാമ്പ് നയിച്ചത്. ത – ക്കി- ട്ട എന്ന വാദ്യകലയുടെ അടിസ്ഥാന വായ്ത്താരി എല്ലാവരും ചേർന്ന് നാല് കാലങ്ങളിൽ ചൊല്ലിക്കൊണ്ടാണ് ക്യാമ്പ് ആരംഭിച്ചത്. തുടർന്ന് എല്ലാവർക്കും വാദ്യങ്ങൾ കൊട്ടാൻ അവസരം നൽകുന്ന ഡ്രം സർക്കിൾ നടന്നു. പൊതുജനത്തിന് കൂടി പങ്കെടുക്കാവുന്ന താളവാദ്യ- കലാസ്വാദന ക്യാമ്പാണ് നടന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button