PONNANI

മണ്ണെണ്ണ വിലവർധന മത്സ്യത്തൊഴിലാളികൾ വഞ്ചി തുഴഞ്ഞ് പ്രതിഷേധിച്ചു

പൊന്നാനി : മണ്ണെണ്ണ വിലവർധന കേന്ദ്രസർക്കാർ നടപടിയിൽ മത്സ്യത്തൊഴിലാളി ഫെഡറേഷൻ എഐടിയുസി നേതൃത്വത്തിൽ പൊന്നാനി അഴിമുഖത്ത് വഞ്ചി തുഴഞ്ഞ് തൊഴിലാളികൾ പ്രതിഷേധിച്ചു. മണ്ണെണ്ണ വില 103 രൂപയിൽ നിന്നും 155 രൂപയാക്കിയുള്ള വർദ്ധനവ് മത്സ്യത്തൊഴിലാളികൾക്ക് താങ്ങാൻ കഴിയാത്ത ഒന്നാണ് . ഒരു മാസത്തേക്ക് നൽകുന്ന സബ്സിഡി മണ്ണെണ്ണ രണ്ടുദിവസത്തേക്കുള്ള മത്സ്യബന്ധനത്തിന് പോലും തികയാത്ത സ്ഥിതിയാണ് നിലവിലുള്ളത്. ഇതുമൂലം കരിഞ്ചന്തയെ ആശ്രയിക്കേണ്ടിവരുന്ന തൊഴിലാളികളുടെ ജീവിതം ഇപ്പോഴുള്ള വിലവർധനവ് കൂടി പ്രാബല്യത്തിൽ വരുമ്പോൾ ഏറെ പ്രതിസന്ധിയിൽ ആകും. ഇതിൽ പ്രതിഷേധിച്ച് കൊണ്ടാണ് തൊഴിലാളികൾ പഴയകാല പ്രതീതിയിൽ വഞ്ചി കുത്തിക്കൊണ്ട് പ്രതിഷേധം നടത്തിയത് . സമരം മത്സ്യത്തൊഴിലാളി ഫെഡറേഷൻ എഐടിയുസി അഖിലേന്ത്യ വൈസ് പ്രസിഡൻറ് എ കെ ജബ്ബാർ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് സഖാവ് ഹുസൈൻഇസ് പാടത്ത് അധ്യക്ഷത വഹിച്ചു , പി പി മുജീബ് റഹ്മാൻ പുതുപൊന്നാനി, സുബൈർ പരപ്പനങ്ങാടി, അബ്ദുല്ല കുട്ടിക്ക എന്നിവർ സംസാരിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button