CHANGARAMKULAM

നവീകരണ കലശവും പുനപ്രതിഷ്ഠയും ആരംഭിച്ചു


ചങ്ങരംകുളം:മുണ്ടംതൃക്കാേവിൽ മഹാദേവക്ഷേത്ര നവീകരണ കലശവും പുനപ്രതിഷ്ഠ ചടങ്ങും ആരംഭിച്ചു.പതിനൊന്ന് ദിവസം നീണ്ടു നിൽക്കുന്ന ചടങ്ങ് മെയ് 4 ന് സമാപിക്കും.വിവിധ ദിവസങ്ങളിൽ ചടങ്ങുകൾ പ്രകാരം പൂജാധി കർമ്മങ്ങൾ നടക്കുന്നതാണ്.
സമീപ പ്രദേശങ്ങളിൽ നിന്ന് കലവറ നിറക്കലും.പ്രഭാത ഭക്ഷണം,പ്രസാദ ഊട്ട്, അത്താഴ ലഘു ഭക്ഷണവും ഉണ്ടായിരിക്കും.
ചടങ്ങിനോടനുബന്ധിച്ച നടന്ന സാംസ്കാരിക സമ്മേളനം ക്ഷേത്ര തന്ത്രി  പെരിണ്ടിരി ചേന്നാസ് ജയന്തൻ നമ്പൂതിരിപ്പാട് ഉദ്ഘാടനം ചെയ്തു. കല്ലൂർമ്മ തോട്ടുപുറത്ത് കണ്ണൻ നമ്പൂതിരി ചടങ്ങ് വിശദാംശങ്ങൾ വിശദീകരിച്ചു.
 അപ്പുക്കുട്ടൻ നായർ അധ്യക്ഷത വഹിച്ചു. നന്നംമുക്ക് പഞ്ചായത്ത് പ്രസിഡണ്ട് ശാന്തിനി രവീന്ദ്രൻ, സുകുമാരൻ കിഴുവീട്ടിൽ,ബബീഷ് പെരുമ്പാത്തേൽ, പ്രസന്നൻ കല്ലൂർമ്മ, അനിത ടീച്ചർ, ഹരിദാസൻ വെളുത്തേടത്ത്, പ്രശാന്ത് പ്രാരത്ത് തുടങ്ങിയവർ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button