EDAPPAL

യുഡിഎഫ് സ്ഥാനാർഥി വി എസ് ജോയ് എടപ്പാളിലെ വീടുകൾ കേന്ദ്രീകരിച്ച് പ്രചരണം നടത്തി

എടപ്പാൾ : പഞ്ചായത്തിലെത്തിയ സ്ഥാനാർത്ഥി വലിയ പാലം, തുയ്യം, പൊൽപ്പക്കര, പെരുംമ്പറമ്പ്, പൊറൂക്കര, പൊന്നാഴിക്കര, തട്ടാംപടി , എടപ്പാൾ അങ്ങാടി എന്നീ പ്രദേശങ്ങളിലെ വിവിധ വീടുകൾ കേന്ദ്രീകരിച്ച് പ്രചരണം നടത്തി. പൊൽപ്പാക്കര മഠം സന്ദർശിച്ച സ്ഥനാർത്ഥി വി എസ് ജോയിയെ ഹരിദാസ് എമ്പ്രാന്തിരി തലയിൽ കൈ വെച്ച് അനുഗ്രഹിച്ചു.
ആളുകളോട് സുഖവിവരം തേടിയും കെട്ടിപിടിച്ചും കൈകൊടുത്തും നടന്ന് നീങ്ങിയ ജോയ് കഴിഞ്ഞ ദിവസങ്ങളിലെ പ്രചരണത്തിനിടയിൽ കണ്ടുമുട്ടിയവരോട് പ്രതേകം സ്ഥലും സന്ദർഭവും ഓർത്തെടുത്ത് പറഞ്ഞ് സൗഹൃദം പുതുക്കി. വിവിധ പ്രായത്തിലുള്ളവർ ചേർത്തു പിടിച്ചും ഒപ്പം ഫോട്ടോ എടുത്തും സ്ഥാനാർത്ഥിയെ ഏറ്റെടുക്കുകയായിരുന്നു.
എഎം രോഹിത്ത് , സുരേഷ് പൊൽപ്പാക്കര, ഇപി രാജീവ് , സി രവീന്ദ്രൻ , റഫീഖ് പിലാക്കൽ , ഹാരിസ് തൊഴുത്തിങ്ങൾ, സുധീർ എസ് ,ഇ പി വേലായുധൻ എന്നീ യുഡിഎഫ് നേതാക്കൾ സ്ഥാനാർത്ഥിയ്ക്കൊപ്പം അനുഗമിച്ചു
വൈകുന്നേരം മൂന്നു മണി വരെ പ്രചരണം തുടർന്നു. ശേഷം സ്ഥാനാർത്ഥി കോൺഗ്രസ് ദേശീയ പ്രസിഡൻ്റ് ഖാർഗെ പങ്കെടുക്കുന്ന തിരഞ്ഞെടുപ്പ് പരിപാടിയ്ക്കായ് കോഴിക്കോട്ടേയ്ക്ക് തിരിച്ചു.

ഫോട്ടോ: ഹനീഫ ഗുരുക്കളുടെ കളരിയിൽ വി എസ് ജോയ്

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button