VATTAMKULAM
അനീമിയ പരിശോധന ക്വാമ്പും ബോധവൽക്കരണവും
വട്ടംകുളം : ഗ്രാമ പഞ്ചായത്തിനെ അനീമിയ മുക്തമാക്കുന്ന “ജീവധാര” പദ്ധതിയുടെ ഭാഗമായി അനീമിയ പരിശോധന ക്വാമ്പും ബോധവൽക്കരണവും തുടങ്ങി. പരിശോധന ക്വാമ്പുകളുടെ ഉദ്ഘാടനം വട്ടംകുളം കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ Dr. എം.എച്ച്.മുഹമ്മദ് ഫസൽ
നിർവ്വഹിച്ചു.
ഹെൽത്ത് ഇൻസ്പെക്ടർ W. രഞ്ജിത്ത് ലാൽ അധ്യക്ഷത വഹിച്ചു. ആരോഗ്യ പ്രവർത്തകരായ സതീഷ് അയ്യാപ്പിൽ , സി. ബീന, എം.ഇ. ഫാത്തിമ്മ , എസ്. ഫെബ, വിനീത വിനോദ്, എസ്. അർച്ചന എന്നിവർ സംസാരിച്ചു. ശുകപുരം കുളങ്കര ഓഡിറ്റോറിയം, മൂതൂർ മദ്രസ്സ, വട്ടംകുളം ജനകീയാരോഗ്യ കേന്ദ്രം എന്നിവിടങ്ങളിൽ ക്യാമ്പുകൾ നടന്നു. ഇന്ന് ചേകനൂർ മദ്രസ്സ, ചിറ്റഴിക്കുന്ന് മദ്രസ്സ എന്നിവിടങ്ങളിൽ ക്വാമ്പുകൾ നടക്കും,