EDAPPAL

വി എസ് ജോയ് നാമനിർദേശപത്രിക സമർപ്പിച്ചു

തവനൂർ മണ്ഡലം UDF സ്ഥാനാർഥി വി എസ് ജോയ് നാമനിർദേശപത്രിക സമർപ്പിച്ചു. ഉച്ചയ്ക്ക് 2.30 ന് തിരൂർ ആർഡിഓ മുമ്പാകെയാണ് നാമനിർദേശ പത്രിക നൽകിയത്.

തിരൂർ ടൗൺ ഹാളിന് മുൻവശത്ത് നിന്നും പ്രകടനത്തോടെയാണ് പത്രികാ സമർപ്പണത്തിന് എത്തിയത്. മുസ്ലീം ലീഗ് സംസ്ഥാന വൈസ് പ്രസിഡൻ്റ് സി പി ബാവഹാജി, ജില്ലാ കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറിമാരായ അഡ്വ നസറുള്ള ,ടി പി മുഹമ്മദ്, മുസ്ലിം ലീഗ് നിയോജകമണ്ഡലം പ്രസിഡന്റ്‌ അബുദ്ല്ലകുട്ടി, സുരേഷ് പൊൽപ്പാകര എന്നിവർ സ്ഥാനാർത്ഥിയെ അനുഗമിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button