MARANCHERY

സൗഹൃദ ഇഫ്താർ സംഘടിപ്പിച്ച് ഒരുമ മാറഞ്ചേരി.

മാറഞ്ചേരി: വിവിധ സംഘടനകളുടെയും മഹല്ലുകളുടെയും കൂട്ടായ്മയായ ഒരുമ മാറഞ്ചേരി സൗഹൃദ ഇഫ്താർ സംഘടിപ്പിച്ചു. പാലസ് ഓഡിറ്റോറിയത്തിൽ നടന്ന സംഗമത്തിൽ ഡോ. കെ.എച്ച്.അബ്ദുൾ ലത്തീഫ് റമദാൻ സന്ദേശം നൽകി .സംഘാടക സമിതി കൺവീനർ കാട്ടിൽ മുഹമ്മദ് കുട്ടി അധ്യക്ഷത വഹിച്ചു.കെ.പി.നൗഷാദലി,പഞ്ചായത്ത് പ്രസിഡൻ്റ് ടി. ശ്രീജിത്, അബ്ദുൾ ലത്തീഫ് സുല്ലമി,രമേഷ് അമ്പാരത്ത്, പ്രൊഫ. ചന്ദ്രാഹസൻ,ലീനാമുഹമ്മദലി, ഹരീന്ദ്രനാഥ്, ആസാദ് ഇളയിടത്ത്,എ.മുഹമ്മദ് മാസ്റ്റർ, രുദ്രൻ വാരിയത്ത്, ഏ.ടി. അലി, നൂറുദ്ധീൻ പോഴത്ത്, എം.ടി. നജീബ്,അഡ്വ.പി.എൻ.സുജീർ,അഡ്വ.ബക്കർ,നിഹാൽ തുടങ്ങിയവർ പ്രസംഗിച്ചു.എ.അബ്ദുൾലത്തീഫ് സ്വാഗതവും മുഹമ്മദുണ്ണി മാനേരി നന്ദിയും പറഞ്ഞു.ഇഫ്താർ സംഗമത്തിന് അബ്ദുറഹ്മാൻ, അലി മന്നിങ്ങയിൽ,അശ്റഫ് പൂച്ചാമം,ഹൈറുന്നിസ,റമീനാഫാരിഷ് ,ആരിഫ ബഷീർ മൻസൂർ എന്നിവർ നേതൃത്വം നൽകി

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button