EDAPPAL

20-20 ക്രിക്കറ്റ് ലോകകപ്പിൽ വൻവിജയം നേടിയ ചാമ്പ്യൻമാരായ ടീം ഇന്ത്യയെയും, വിജയത്തിൽ നിർണായക പങ്കാളിത്തം വഹിച്ച മലയാളി താരം സഞ്ജു വി സാംസണെയും അഭിനന്ദിച്ച് വിദ്യാർത്ഥികൾ

എടപ്പാൾ: 20-20 ക്രിക്കറ്റ് ലോകകപ്പിൽ വൻവിജയം നേടിയ ചാമ്പ്യൻമാരായ ടീം ഇന്ത്യയെയും, വിജയത്തിൽ നിർണായക പങ്കാളിത്തം വഹിച്ച മലയാളി താരം സഞ്ജു വി സാംസണെയും അഭിനന്ദിച്ച് പോത്തന്നൂരിലെ വിദ്യാർത്ഥികൾ. ഇന്ത്യൻ വിജയം ആഘോഷിക്കുന്നതിന് പ്രത്യേക അസംബ്ലി ചേരുകയും, വിവിധ മലയാള ദിനപത്രങ്ങളിൽ വന്ന ലോകകപ്പ് വിജയത്തിൻറെ വാർത്തകൾ പ്രത്യേകമായി പ്രദർശിപ്പിക്കുകയും ചെയ്തു. ഏറ്റവും സാധാരണക്കാർക്കിടയിൽ നിന്ന് കഠിന പരിശ്രമത്തിലൂടെയും , ക്ഷമയോടെയും ടീമിൻറെ വിജയ ശില്പിയായി മാറിയ സഞ്ജു വി സാംസണെ മാതൃകയാക്കിക്കൊണ്ട് ഉന്നത നേട്ടങ്ങൾ നേടുന്നതിന് ഇപ്പോൾ തന്നെ പരിശ്രമം ആരംഭിക്കണമെന്ന് പ്രധാനാധ്യാപകൻ ടി.പി ഹംസ കുട്ടികളോട് ആവശ്യപ്പെട്ടു.
സ്കൂൾ ലീഡർ ടി.വി ഫാത്തിമ അഫ്രിൻ, അധ്യാപകരായ കെ.എസ് ജോസഫ്, വി.കെ സിന്ധു തുടങ്ങിയവർ നേതൃത്വം നൽകി.

ഫോട്ടോ : ഇന്ത്യൻ ടീമിൻറെ വിജയവുമായി ബന്ധപ്പെട്ട് വിവിധ ദിനപത്രങ്ങളിൽ വന്ന വാർത്തകൾ വായിക്കുന്ന ജി.യു. പി.എസ് പോത്തനൂരിലെ പ്രീ പ്രൈമറി വിദ്യാർത്ഥികൾ.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button