EDAPPAL
നാസർ എടപ്പാളിന് വീണ്ടും അംഗീകാരം
എടപ്പാൾ : ഫോട്ടോഗ്രഫി രംഗത്ത് മികച്ച പ്രവർത്തനം കാഴ്ചവെച്ച നാസർ എടപ്പാളിന് വീണ്ടും അംഗീകാരം ലഭിച്ചു. ഹരിത കേരള മിഷന്റെ ദേശീയ പരിസ്ഥിതി സമ്മേളനത്തിന് മുന്നോടിയായി നടന്ന റീൽസ് മത്സരത്തിലാണ് പ്രോത്സാഹന സമ്മാനം ലഭിച്ചത്. തിരുവനന്തപുരത്ത് നടന്ന പരിപാടിയിൽ സമ്മാനം ഏറ്റുവാങ്ങി. അഭിരംഗത്ത് സംസ്ഥാന ദേശീയതലത്തിൽ നിരവധി പുരസ്കാരങ്ങൾ നാസർ എടപ്പാൾ നേടിയിട്ടുണ്ട്.