KERALA

ഇടുക്കി എൻജിനീയറിങ് കോളേജിൽ കൊലചെയ്യപ്പെട്ട എസ്എഫ്ഐ പ്രവർത്തകൻ ധീരജിന്റെ മൃതദേഹം വഹിച്ചുകൊണ്ടുള്ള വിലാപയാത്ര 1.45ന് എടപ്പാളിലെത്തും.

ഇടുക്കി പൈനാവ് ഗവൺമെന്റ് എൻജിനീയറിംഗ് കോളജിൽ കോൺഗ്രസ് പ്രവർത്തകൻ കുത്തിക്കൊന്ന എസ് എഫ് ഐ പ്രവർത്തകൻ ധീരജ് രാജേന്ദ്രന്റെ മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം ഇന്ന് വൈകുന്നേരത്തോടെ കണ്ണൂരിൽ എത്തിക്കും.പൊലീസ് സർജന്റെ നേതൃത്വത്തിൽ ഇടുക്കി മെഡിക്കൽ

കോളജിൽ വെച്ചാണ് പോസ്റ്റുമോർട്ടം.വിലാപയാത്രയായി കണ്ണൂരിലേക്ക് കൊണ്ട് പോകുന്ന മൃതദേഹം വിവിധ സ്ഥലങ്ങളിൽ പൊതുദർശനത്തിന് വെക്കും.ഉച്ചക്ക് ഒന്നരയോടെ മലപ്പുറം ജില്ലാ അതിർത്ഥിയായ ചങ്ങരംകുളത്ത് എത്തും.
ജില്ലാ നേതാക്കളായ ഇഎൻ മോഹൻദാസ്,വിപി അനിൽ,ജ്യോതിഭാസ്,ടി സത്യൻ തുടങ്ങിയ നേതാക്കളും പ്രവർത്തകരും ജില്ലാ അതിർത്തിയിൽ വിലാപയാത്രയിൽ പങ്ക് ചേരും.ചങ്ങരംകുളത്തും എടപ്പാളും പ്രവർത്തകർ ധീരജിന്റെ മൃതദേഹത്തിൽ അന്തിമോപചാരം അർപ്പിക്കും.മൃതദേഹം സംസ്കരിക്കുന്നതിന് ധീരജിന്റെ വീടിനോട് ചേർന്ന് എട്ട് സെന്റ് സ്ഥലം സിപിഎം വിലക്ക് വാങ്ങിയിട്ടുണ്ട്

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button