PONNANI
ചമ്രവട്ടം പാലത്തിൽ കെഎസ്ആർടിസി ബസ്സും കാറും, ബൈക്കും കൂട്ടിയിടിച്ച് അഞ്ചുപേർക്ക് പരിക്ക്.
പൊന്നാനി തിരൂർ പാതയിൽ ചമ്രവട്ടം പാലത്തിനു മുകളിലാണ് കോഴിക്കോട് നിന്നും ഗുരുവായൂർ ഭാഗത്തേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ബസ്സും വേങ്ങാലൂർ സ്വദേശികൾ സഞ്ചരിച്ചിരുന്ന കാറും, ബൈക്കും കൂട്ടിയിടിച്ച് അപകടമുണ്ടായത്.
അപകടത്തിൽ കാർ യാത്രികരായ ആലത്തിയൂർ വേങ്ങാലൂർ സ്വദേശികളായ കുണ്ടേരിവീട്ടിൽ റസൽ(21), ഫിദ(23), ജമീന, ബൈക്ക് യാത്രികരായ രാജു(60), മോഹനൻ എന്നിവർക്കാണ് പരിക്കുപറ്റിയത്. ഇവരെ ആലത്തിയൂർ ഇമ്പിച്ചിബാവ സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ബൈക്കുകാരനെ മറികടക്കാനുള്ള ശ്രമത്തിൽ നിയന്ത്രണം വിട്ടകാർ കെഎസ്ആർടിസി ബസിൽ ഇടിക്കുകയായിരുന്നു എന്നാണ് അറിയുന്നത്.