PONNANI

കേബിൾ ടിവി ഓപ്പറേറ്റേഴ്സ് അസോസിയേഷൻ (സി ഒ എ) എടപ്പാൾ മേഖലാ സമ്മേളനം പൊന്നാനി ടിഎംസി ഹാളിൽ വച്ച് നടന്നു.

പൊന്നാനി : കേബിൾ ടിവി ഓപ്പറേറ്റേഴ്സ് അസോസിയേഷൻ (സി ഒ എ) എടപ്പാൾ മേഖലാ സമ്മേളനം പൊന്നാനി ടിഎംസി ഹാളിൽ വച്ച് നടന്നു. K C C L മാനേജിംഗ് ഡയറക്ടർ പി പി സുരേഷ് കുമാർ സമ്മേളനം ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡണ്ട് വിനോദ് പതാക ഉയർത്തിയതോടുകൂടിയാണ് സമ്മേളനത്തിന് തുടക്കമായത്. മേഖലാ പ്രസിഡൻറ് വിനോദ് അധ്യക്ഷനായ ചടങ്ങിൽ മേഖലാ സെക്രട്ടറി വിജു കുമാർ മേഖലാ റിപ്പോർട്ട് അവതരിപ്പിച്ചു. സി ഒ എ വൈസ് പ്രസിഡണ്ട് രാജ്മോഹൻ മാമ്പ്ര, ജില്ലാ സെക്രട്ടറി സാജിദ്, ജില്ലാ പ്രസിഡണ്ട് പ്രവീൺകുമാർ, സംസ്ഥാന കമ്മിറ്റി അംഗം സി സുരേഷ് കുമാർ, ജില്ലാ ട്രഷറർ മുസ്തഫ, സിഡ്കോ ഡയറക്ടർ ഗോപിനാഥ്, എം രഘുനാഥ് എന്നിവർ സമ്മേളനത്തിന് ആശംസകൾ അറിയിച്ച സംസാരിച്ചു. അടുത്ത രണ്ടു വർഷത്തേക്ക് സംഘടനയെ നയിക്കാനുള്ള ഭാരവാഹികളെയും തിരഞ്ഞെടുത്തു. മേഖല പ്രസിഡണ്ടായി വിനോദിനെയും, സെക്രട്ടറിയായി വിജു കുമാറിനെയും, ട്രഷററായി ബിനീഷിനെയും തിരഞ്ഞെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button