MARANCHERY

ജനപ്രതിനിധികൾക്ക് സ്വീകരണവും വികസന പത്രികാ സമർപ്പണവും ശനിയാഴ്ച മാറഞ്ചേരിയിൽ

മാറഞ്ചേരി : ഗ്രാമ പഞ്ചായത്ത് പരിധിയിൽ നിന്നും വിജയിച്ച ജനപ്രതിനിധികൾക്കുള്ള സ്വീകരണവും വികസന പത്രികാ സമർപ്പണവും ജനു. 3 ന് ശനിയാഴ്ച 3 മണിക്ക് മാറഞ്ചേരിയിൽ നടക്കും. മാറഞ്ചേരി പൗരാവാകാശ സംരക്ഷണ സമിതി സംഘടിപ്പിക്കുന്ന പരിപാടി മാറഞ്ചേരി ചാരിറ്റബിൾ ഓഫീസിൽ വെച്ച് നടക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് റമീനാ ഇസ്മായിൽ മുഖ്യാതിഥിയാകും. സമിതി വൈ. പ്രസിഡൻ്റ് കാട്ടിൽ മുഹമ്മദ് കുട്ടി അധ്യക്ഷത വഹിക്കും. വികസന പത്രികാ സമർപ്പണം ജനറൽ സെക്രട്ടറി എ. അബ്ദുൾ ലത്തീഫ് നിർവ്വഹിക്കും. ജില്ലാ പഞ്ചായത്ത് അംഗം സുലൈഖാ റസാക്ക്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ സംഗീതാ രാജൻ ,സുരേഷ്, സാബിറ എന്നിവരും ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീജിത്, വൈസ് പ്രസിഡൻ്റ് കദീജാ മൂത്തേടത്ത് അടക്കമുള്ള 22 മെമ്പമാരുമാണ് സ്വീകരണ പരിപാടിയിൽ പങ്കെടുക്കുന്നത്.
മാറഞ്ചേരി പഞ്ചായത്തിൽ മുൻഗണനാക്രമത്തിൽ വിവിധ മേഖലകളിൽ നടപ്പാക്കേണ്ട പദ്ധതികളും പരിപാടികളുമാണ് ജനപ്രതിനിധികൾക്ക് നൽകുന്ന വികസന പത്രികയിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. ഗ്രാപഞ്ചായത്ത് ഭരണത്തിന് സഹായകരമായ ഇടപെടൽ എന്ന നിലക്കാണ് എല്ലാ വികസന മേഖലകളെയും സ്പർശിക്കുന്ന വികസന പത്രിക ജനപ്രതിനിധികൾക്ക് സമർപ്പിക്കുന്നതെന്ന് ഭാരവാഹികൾ പറഞ്ഞു. പ്രത്രസമ്മേളനത്തിൽ സമിതി വൈസ് പ്രസിഡൻ്റ് കാട്ടിൽ മുഹമ്മദ് കുട്ടി, ജനറൽ സെക്രട്ടറി എ. അബ്ദുൾ ലത്തീഫ്, എക്സി. മെമ്പർമാരായ എ.ടി. അലി, ഉണ്ണി മാനേരി എന്നിവർ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button