EDAPPAL

യു.ഡി.എഫ് ബ്ലോക്ക്‌ സ്ഥാനാർഥിക്ക് പ്രചാരണ പ്രവത്തനങ്ങൾക്കിടയിൽ വീണു പരിക്കേറ്റു.

എടപ്പാൾ: പഞ്ചായത്ത്‌ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിക്ക് ഇടെ വീണു പരിക്ക് പറ്റി സ്ഥാനാർഥി. യു.ഡി.എഫ് തുയ്യം ഡിവിഷൻ സ്ഥാനാർഥി അഡ്വ: കവിത ശങ്കറിനാണ് പരുക്ക് പറ്റിയത്. ബുധനാഴ്ച രാവിലെ പ്രചാരണ പ്രവർത്തനങ്ങളുടെ ഭാഗമായി യോഗ സ്ഥലത്തേക്ക് പോകുന്ന ഇടയിൽ കാൽ വഴുതി വിഴുകയായിരുന്നു. എടപ്പാൾ ശുകപുരം ഹോസ്പിറ്റലിൽ ചികിത്സ തേടിയ കവിതയുടെ വലത്തെ കാലിനു പൊട്ടൽ സംഭവിച്ചിട്ടുണ്ട്. ഒരു മാസത്തെ വിശ്രമം ഡോക്ടർ നിർദേശിച്ചു. കോൺഗ്രസ്‌ നേതാക്കളായ അഡ്വ: എ.എം രോഹിത്, ഇ.പി രാജീവ്‌, സി.രവീന്ദ്രൻ, ഇ.പി വേലായുധൻ, എസ്.സുധീർ, കെ.പി അച്ചുതൻ, പി.കെ ദിനേശ്, ശ്രീജിത്ത്‌ കോരൻ എന്നിവർ ആശുപത്രിയിൽ എത്തി അഡ്വ: കവിത ശങ്കറിനെ സന്ദർശിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button