തിരൂർ

ലഹരി വിരുദ്ധ ബോധവൽക്കരണ സന്ദേശവുമായി കടലോര മേഖയിൽ നടത്തം എന്ന പേരിൽ റാലി നടത്തി തിരൂർ പോലീസ്

തിരൂർ പോലീസും, പൊന്നാനി കോസ്റ്റൽ പോലീസ് സ്റ്റേഷനും കടലോര ജാഗ്രത സമിതി തിരൂർ യൂണിറ്റിൻ്റെയും സംയുക്ത ആഭിമുഖ്യത്തിൽ രാവിലെ ലഹരി വിരുദ്ധ ബോധവൽക്കരണ റാലിയായ നടത്തം നടത്തുകയുണ്ടായി. കടലോര മേഖലയായ ആശാപടിയിൽ നിന്ന് തുടങ്ങി കൂട്ടായി ടൗണിൽ അവസാനിക്കുന്ന രീതിയിലാണ് നടത്തം എന്ന പേരിൽ ബോധവൽക്കരണ റാലി നടത്തിയത്. യുവ തലമുറയെ കാർന്ന് തിന്നുന്ന ലഹരിക്കെതിരെ ഞങ്ങൾ ഒറ്റകെട്ട് എന്ന ഉദ്ദേശത്തോടുകൂടിയാണ് റാലി നടത്തിയത്. റാലിയുടെ ഔദ്യോഗിക ഉദ്ഘാടനവും ഫ്ളാഗ് ഓൺ കർമ്മവും തിരൂർ ഡിവൈഎസ്പി യായ എ ജെ ജോൺസൺ നിർവഹിക്കുകയുണ്ടായി. തുടർന്ന് ഫ്ലാഗ് പ്രോഗ്രാം കോഡിനേറ്ററായ തിരൂർ പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ നസീർ തിരൂർക്കാടിന് കൈമാറുകയുണ്ടായി. കടലോര മേഖലയും മറ്റും ലഹരി വിമുക്തമാക്കുക എന്ന പരിപാടിയുടെ തുടക്കം മാത്രമാണ് ഇത് എന്നും പുതിയ തലമുറ ലഹരിക്ക് അതീതമായി പ്രവർത്തിക്കുന്നുണ്ട് എന്നും Dysp പറയുകയുണ്ടായി. തുടർന്ന് നടന്ന നടത്തത്തിൽ തിരൂർ പോലീസ് സ്റ്റേഷനിലെയും പൊന്നാനി കോസ്റ്റൽ പോലീസ് സ്റ്റേഷന്റെയും ഉദ്യോഗസ്ഥരും കടലോര ജാഗ്രത സമിതി അംഗങ്ങളും കൂടാതെ MMMHSS Kuttayi, MMMHSS NSS UNIT KUTTAYI, GVHSS PARAVANNA, GVHSS SPC UNIT PARAVANNA /
TMC COLLEGE TIRUR, എന്നീ വിദ്യാർത്ഥികളും
നവയുഗ വായനശാല പരിയാപുരം തിരൂർ
യുവജന വായനശാല പടിയം, എൻ്റെ കൂട്ടായ് തുടങ്ങിയ സാംസ്കാരിക സംഘടനകളും കൂടാതെ വിവിധ ക്ലബ്ബുകളും നാട്ടുകാരും പരിപാടിയിൽ പങ്കെടുത്തു.
തുടർന്ന് നടത്തം വാക്കാട് അങ്ങാടിയിൽ സമാപിക്കുകയുണ്ടായി . സമാപന ചടങ്ങിൽ വെച്ച് കടലോര ജാഗ്രത സമിതി അംഗമായ Ap ഇസ്ഹാക്ക് സ്വാഗതം പറയുകയും പ്രോഗ്രാം കോഡിനേറ്റർ നസീർ തിരൂർക്കാട് അധ്യക്ഷത വഹിക്കുകയും ഉണ്ടായി തുടർന്ന് തിരൂർ ഡിവൈഎസ്പി എ ജെ ജോൺസൺ ലഹരി വിമുക്ത സന്ദേശം നൽകി മുഖ്യപ്രഭാഷണം നടത്തി. ആശംസകൾ അറിയിച്ചുകൊണ്ട് കടലോര ജാഗ്ര ജാഗ്രത സമിതി അംഗങ്ങളായ സലാം താണിക്കാട്, KVM ഹനീഫ, സിറാജ് പറവണ്ണ, മൊയ്തീൻ കോയ തുടങ്ങിയവർ പങ്കെടുത്തു സംസാരിച്ചു. തിരൂർ സ്റ്റേഷനിലെ Si മാരായ നിർമ്മൽ, അനീഷ്, പോലീസ് ഉദ്യോഗസ്ഥരായ അനീഷ്, ജയപ്രകാശ്, അഫ്സൽ, നവീൻ, വിപിൽ സേതു, ജാഫർ , എന്നിവരും പൊന്നാന്നി കോസ്റ്റൽ പോലീസ് സ്റ്റേഷനിലെ SI മധുസൂദനൻ, Asi സുനിൽദേവ്, അജീഷ്, ആൽബർട്ട് ആന്റണി,
നീതു എന്നിവരും പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button