കടവലൂർ

കടവല്ലൂർ കല്ലുപുറം ക്രിസ്ത്യൻ കോ-ഓപ്പറേറ്റീവ് ഫെല്ലോഷിപ്പ്മേരിമാത ബോയ്സ് കോട്ടേജ് സന്ദർശിച്ചു.

കടവല്ലൂർ :കല്ലുംപുറം ക്രിസ്ത്യൻ കോ-ഓപ്പറേറ്റീവ് ഫെല്ലോഷിപ്പിന്റെ നേതൃത്വത്തിൽ അക്കിക്കാവ് മേരിമാത ബോയ്സ് കോട്ടേജ് സന്ദർശിച്ചു.ഫെല്ലോഷിപ്പിന്റെ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ഈ സന്ദർശനം ബോയ്സ് കോട്ടേജിലെ കുട്ടികൾക്ക് സന്തോഷവും ആശ്വാസവും പകർന്ന അനുഭവമായി .ഫെല്ലോഷിപ്പ് അംഗങ്ങൾ കുട്ടികളുമായി സംവദിക്കുകയും അവരുടെ വിശേഷങ്ങൾ ചോദിച്ചറിയുകയും ചെയ്തു.കുട്ടികളോടൊപ്പം വിനോദങ്ങളിലും കലാപരിപാടികളിലും പങ്കുചേർന്നത് സന്ദർശനത്തിന് നിറച്ചായം പകർന്നു.സമൂഹത്തിലെ പാർശ്വവൽക്കരിക്കപ്പെട്ടവർക്കും കുട്ടികൾക്കും താങ്ങും തണലുമാകേണ്ടത് ഓരോരുത്തരുടെയും കടമയാണ് എന്ന് ഫെല്ലോഷിപ്പ് പ്രസിഡൻ്റ് അഭിപ്രായപ്പെട്ടു.ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ പുതുതലമുറയ്ക്ക് പ്രചോദനമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.സന്ദർശനത്തിനും നൽകിയ സഹായങ്ങൾക്കും മേരിമാത ബോയ്സ് കോട്ടേജ് അധികൃതർ ഫെല്ലോഷിപ്പ് ഭാരവാഹികളോട് നന്ദി അറിയിച്ചു.സന്ദർശനത്തിന് ഫെല്ലോഷിപ്പ് പ്രസിഡൻ്റ് റെന്നി ചെറുവത്തൂർ, സെക്രട്ടറി സിജു ചുമ്മാർ, റിലീഫ് മിഷൻ കൺവീനർ ജോസ് വൈദ്യർ എന്നിവരും എക്സിക്യൂട്ടീവ് അംഗങ്ങളും കുടുംബാംഗങ്ങളും നേതൃത്വം നൽകി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button