PONNANI
എൻ സി വി ചാനൽ വാർത്ത അവതാരകനായിരുന്നു വിക്രമന്റെ നാലാമത് അനുസ്മരണ സദസ്സ് പൊന്നാനി എ വി ഹൈ സ്കൂളിൽ വച്ച് നടന്നു
പൊന്നാനി : എൻ സി വി ചാനൽ വാർത്ത അവതാരകനായിരുന്നു വിക്രമന്റെ നാലാമത് അനുസ്മരണ സദസ്സ് പൊന്നാനി എ വി ഹൈ സ്കൂളിൽ വച്ച് നടന്നു. എൻ സി വി ചാനലും വിക്രമൻ സൗഹൃദ കൂട്ടായ്മയും ചേർന്ന സംഘടിപ്പിച്ച പരിപാടിയിൽ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്കാരം പ്രശസ്ത കാഥിക വട്ടംകുളം കുറ്റിപ്പാല ഭാസുരക്ക് സമ്മാനിച്ചു. 45 വർഷത്തോളമായി കഥാപ്രസംഗം മേഖലയിൽ സജീവ സാന്നിധ്യമായ ഭാസുര ഇന്ത്യയിൽ വിവിധ മേഖലകളിൽ കഥാപ്രസംഗം അവതരിപ്പിച്ചിട്ടുണ്ട്. കൂടാതെ വിദ്യാർത്ഥികൾക്കായി എൽ പി, യുപി, ഹൈസ്കൂൾ വിഭാഗങ്ങളിൽ ചിത്രരചന മത്സരവും സമ്മാനദാനവും നടന്നു.