CHANGARAMKULAM

തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തിയ കേസിൽ : ചങ്ങരംകുളം സ്വദേശികളായ യുവാക്കൾ പിടിയിൽ.

ചങ്ങരംകുളം നന്നംമുക്ക് സ്രായിക്കടവിൽ ബൈക്കിലെത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ചത് ചോദ്യം ചെയ്തവരെ തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തിയ സംഭവത്തിൽ പ്രതികൾ അറസ്റ്റിൽ. സംഭവത്തിനു പിന്നാലെ വിവിധ ജില്ലകളിലേക്ക് രക്ഷപ്പെട്ട ചങ്ങരംകുളം അയനിച്ചോട് കൊട്ടാരത്തു വളപ്പിൽ മുബഷിർ (20), അമയിൽ, തെക്കു വളപ്പിൽ മുഹമ്മദ് ബാസിൽ (22), ആലങ്കോട് കിഴിഞ്ഞാലിൽ ഷാബിൽ (18), പള്ളിക്കര മണ്ണാൻ പടി ഫവാസ് (20) എന്നിവരാണ് അറസ്റ്റിലായത്.
ക്രിസ്മസ് ദിനത്തിൽ സ്രായിക്കടവിൽ അപകടകരമായ രീതിയിൽ ജനങ്ങൾക്കിടയിലൂടെ ബൈക്കുമായി യുവാക്കൾ അഭ്യാസം നടത്തിയിരുന്നു. വിനോദ സഞ്ചാരത്തിനായി എത്തിയ നിരവധി ആളുകളുടെ ഇടയിലൂടെയാണ് ബൈക്കോടിച്ചത്. കുന്നംകുളം പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫിസർ സൂരജിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. സബ് ഇൻസ്പെക്ടർമാരായ ശ്രീജിത്, മണികണ്ഠൻ, ബസന്ത്, എ.എസ്.ഐ വർഗീസ്, സിവിൽ പൊലീസ് ഓഫിസർമാരായ ഹംദ്, അബ്ദുൽ റഷീദ്, സുജിത്കുമാർ, ഗംഗേഷ് എന്നിവരാണ് സംഘത്തിൽ ഉണ്ടായിരുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button