EDAPPAL

സി പി അലവിഹാജി പുരസ്കാരം ഇ ടി മുഹമ്മദ് ബഷീർ എം പി ക്ക്

എടപ്പാൾ: മാണൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ചന്തപ്പറമ്പിൽ അലവിഹാജി ചാരിറ്റിബിൾ ട്രസ്റ്റിൻ്റെ ജനപ്രഭാ പുരസ്കാരം ഇ ടി മുഹമ്മദ് ബശീർ എംപിക്ക് സമ്മാനിക്കുമെന്ന് ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. ഒരു ലക്ഷം രൂപയും അനുമോദനഫലകവും അടങ്ങിയതാണ് പുരസ്കാരം.ശനിയാഴ്ച വൈകീട്ട് മൂന്ന് മണിക്ക് മാണൂരിൽ നടക്കുന്ന പൊതു സമ്മേളനത്തിൽ പുരസ്കാരം നൽകും വടക്കേ ഇന്ത്യയിലും കേരളത്തിലും ഇ ടി മുഹമ്മദ് ബഷീർ നടത്തുന്ന ജീവകാരുണ്യ വിദ്യഭ്യാസ പ്രവർത്തികൾ മുൻനിർത്തിയാണ് പുരസ്കാരം.സാഹിത്യകാരൻ പി സുരേന്ദ്രൻ , ടി പി ചെറൂപ്പ, ബഷീർ രണ്ടത്താണി എന്നിവർ അടങ്ങിയ ജഡ്ജിങ് കമ്മറ്റിയാണ് അവാർഡ് ജേതാവിനെ കണ്ടെത്തിയത്.
പുരസകാരം പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ്തകൾ സമർപ്പിക്കും , എം എൽ എ മാരായ പി കെ കുഞ്ഞാലിക്കുട്ടി, കെ മുരളിധരൻ, ഹമീദ്മാസ്റ്റർ, എ പി അനിൽകുമാർ, എം പി അബ്ദു സമദ് സമദാനി എം പി,മാധ്യമ പ്രവർത്തകൻ വെങ്കിടേഷ് രാമകൃഷ്ണൻ , ട്രസ്റ്റ് ചെയർമാൻ ഡോ. സി പി അലി ബാവഹാജി എന്നിവർ പങ്കെടുക്കും.ഡോ.സി പി ബാവ ഹാജി,എം അബ്ദുളളക്കുട്ടി,പത്തിൽ അശ്റഫ്, ഇബ്രാഹിം മുതൂര്,അയ്യൂബ് ആലു ങ്ങൽ തുടങ്ങിയവർ പത്ര സമ്മേളനത്തിൽ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button