അസംഘടിത മേഖലയിലെപ്രശ്നങ്ങൾ പരിഹരിക്കണം
പ്രസീഡിയംജനാധിപത്യ മഹിളാ അസോസിയേഷൻ എടപ്പാൾ ഏരിയാ സമ്മേളനം അഡ്വ. ഇ സിന്ധു ഉദ്ഘാടനം ചെയ്യുതു
എടപ്പാൾ : അസംഘടിത മേഖലയിലെ സ്ത്രീതൊഴിലാളികളുടെ സേവനവേതന വ്യവസ്ഥകളും തൊഴിൽസാഹചര്യങ്ങളും മെച്ചപ്പെടുത്തണമെന്ന് ചങ്ങരംകുളത്ത് നടന്നഅഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ എടപ്പാൾഏരിയാ സമ്മേളനം ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് അഡ്വ. ഇസിന്ധു ഉദ്ഘാടനം ചെയ്തു. കെകെ പ്രബിത, എം ജയശ്രീ, മിസിരിയ സൈഫുദ്ദീൻ, കെ ലക്ഷ്മിഎന്നിവർ പ്രസീഡിയമായി. എടപ്പോൾ ഏരിയാ സെക്രട്ടറിആരിഫ നാസർ പ്രവർത്തന റിപ്പോർട്ടും ജില്ലാ സെക്രട്ടറി സോഫിയ സംഘടനാ റിപ്പോർട്ടുംഅവതരിപ്പിച്ചു. ദേവി കാലടിരക്തസാക്ഷി പ്രമേയവും കെ കെപ്രബിത അനുശോചന പ്രമേയംവും അവതരിപ്പിച്ചു. സംസ്ഥാനകമ്മിറ്റിയംഗം റംല, ജില്ലാ ജോ.സെക്രട്ടറി ഇന്ദിര, ജില്ലാ എക്സിക്യൂട്ടീവ് അംഗം വൃന്ദ എന്നിവർസംസാരിച്ചു. മിസിരിയ സൈഫുദ്ദീൻ സ്വാഗതം പറഞ്ഞു. സമ്മേളനം 29 അംഗ കമ്മിറ്റിയെ തെരഞ്ഞെടുത്തു. ഭാരവാഹികൾ: എംജയശ്രീ (പ്രസിഡന്റ്), കെ കെപ്രബിത, വി പി അനിത (വൈസ്പ്രസിഡന്റ്), ആരിഫ നാസർ(സെക്രട്ടറി), കെ വി ഷീന, ശ്രീജപാറക്കൽ (ജോ. സെക്രട്ടറി), മിസിരിയ സൈഫുദ്ദീൻ (ട്രഷറർ).